തീര്‍ഥാടക വാഹനം ട്രക്കുമായി കൂട്ടിയിടിച്ച്: 11 മരണം

ജോധ്പൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു 11 പേര്‍ മരിച്ചു. ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ഗുജറാത്ത് സ്വദേശികളാണ്.പരിക്കേറ്റ ഒമ്പതുപേരെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. ജോധ്പൂര്‍ ബലേസറിന് സമീപം പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.

ഏഴുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ എട്ടു സ്ത്രീകളും രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു. ഡ്രൈവറടക്കം 20 തീര്‍ഥാടകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

You must be logged in to post a comment Login