തീറ്റപുല്‍ കൃഷിയില്‍ വിജയന് വിജയം

തീറ്റപ്പുല്‍ കൃഷിയില്‍ ജീവിതം പച്ചപിടിപ്പിക്കുകയാണ് മാനാമ്പുഴയിലെ വിജയന്‍. ശാസ്താംകോട്ട ക്ഷീരവികസന ബ്ലോക്കിന് കീഴില്‍ നാലേക്കറോളം സ്ഥലത്ത് തീറ്റപ്പുള്‍കൃഷി ചെയ്ത് ഇദ്ദേഹം മികച്ച വരുമാനം കണ്ടെത്തുന്നു. വെള്ളായണി കാര്‍ഷിക സര്‍വകലാശാലക്കും നിരവധി ക്ഷീരസംഘങ്ങള്‍ക്കും ഇദ്ദേഹം പുല്ല് നല്‍കുന്നുണ്ട്.മികച്ച ക്ഷീരകര്‍ഷകന്‍ കൂടിയായ വിജയന്‍ പശുക്കള്‍ക്ക് തീറ്റക്കായി പുല്‍കൃഷിയെ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

Untitled-1 copyക്ഷീരവികസന ബ്ലോക്കിന്റെ ഭാഗത്തുനിന്നും മികച്ച സഹകരണം ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.പുല്‍ക്കൃഷിക്കും പശുവളര്‍ത്ത ലിനും സഹായം ലഭിക്കുന്നുണ്ട്.വ്യത്യസ്ഥ കാലഘട്ടങ്ങളില്‍ പശുക്കളെ വാങ്ങുന്നതിന് സബ്‌സിഡി ലഭിച്ചിട്ടുണ്ട്.എംഎസ്ഡിപി പദ്ധതിയിലുള്‍ പ്പെടുത്തി സഹായം ലഭിച്ചു.കിടാരി വളര്‍ത്തലിന് സഹായം.കുന്നത്തൂര്‍ മൃഗാശുപത്രിയില്‍ നിന്ന് ഡോക്ടറുടെ സേവനം എപ്പോഴും ലഭി ക്കുന്നുണ്ട്.

ഇതെന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചു കൊണ്ടും അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കികൊണ്ടും  വിജയന്‍ എപ്പോഴും തിരക്കിലാണ്. ഇപ്പോള്‍ ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ക്ലാസ്സുകളും ഇദ്ദേഹമെടുക്കുന്നുണ്ട്. അര്‍പ്പണ ബോധത്തോടെ ഇത് ജീവിതമാര്‍ഗമായി സ്വീകരിച്ചാല്‍ മറ്റേത് തൊഴിലിനേക്കാളും ലാഭകരമാണന്നും കഠിനാദ്ധ്വാനം മാത്രമാണ് തന്റെ ജീവിതത്തിന്റെ വിജയരഹസ്യമെന്നും വിജയന്‍ സാക്ഷ്യപ്പെടുത്തുന്നു.

You must be logged in to post a comment Login