തീവ്രവാദി ഭീഷണി: വെള്ളാപ്പള്ളിക്ക് ‘വൈ’ വിഭാഗം സുരക്ഷ

വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
ആലപ്പുഴ: തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷയക്കായി ഏര്‍പ്പെടുത്തിയ സിഐഎസ്എഫ് സംഘം കണിച്ചുകുളങ്ങരയിലെത്തി. കോയമ്പത്തൂരില്‍നിന്ന് അല്‍ ഉമ എന്ന സംഘടനയുടെ പേരില്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാറിനും വധഭീഷണികത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്.

സുരക്ഷയ്ക്കായി പതിമൂന്നംഗ സംഘം രാവിലെ കണിച്ചുകുളങ്ങരയിലെത്തി. വീടിനും ഓഫീസിനും ഇരുപത്തിനാല് മണിക്കൂറും ഇവര്‍ സുരക്ഷ ഒരുക്കും. വീടിന് പുറത്തിറങ്ങുമ്പോള്‍ വെള്ളാപ്പള്ളി നടേശനൊപ്പം രണ്ട് സിഐഎസ്എഫ് ജവാന്മാര്‍ ഉണ്ടാകും.

ഭീഷണിയെ തുടര്‍ന്ന് സംസ്ഥാന പൊലീസ് അന്വേഷണം നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. വെള്ളാപ്പള്ളിയുടെ പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ളകാര്യങ്ങള്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. സംസ്ഥാന പൊലീസിലെ നാല് ഉദ്യോഗസ്ഥര്‍ നിലവില്‍ വെള്ളാപ്പള്ളിയുടെ സുരക്ഷാ ചുമതലയിലുണ്ട്.

You must be logged in to post a comment Login