തുടര്‍ച്ചയായി മടുപ്പും ക്ഷീണവും അലട്ടുന്നുണ്ടെങ്കില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വേണം ‘ഡല്‍ഹിയെ ശ്വാസം മുട്ടിക്കുന്ന PM 2.5നേയും PM നേയും ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി; ചോദ്യം പറ്റില്ലെങ്കില്‍ വേറെന്ത് ചെയ്യണം?’; വിലക്കില്‍ കേന്ദ്രത്തെ പരിഹസിച്ച് എന്‍ഡിടിവി
 രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നാത്ത വിധം ക്ഷീണവും മടുപ്പും അനുഭവപ്പെടാറുള്ളവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സാധാരണ ഒന്നല്ല തുടര്‍ച്ചയായി ഉണ്ടാവുന്ന മാറ്റം. ആധുനിക ജീവിതത്തിലെ ശീലങ്ങള്‍ മൂന്നില്‍ ഒരാളെ വീതം തുടര്‍ച്ചയായി ക്ഷീണവും മടിയും തോന്നുന്ന അവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് രീതിയും ശരീരത്തെ അധികം ചലിക്കാന്‍ അവസരം നവല്‍കാത്ത ഇരുന്നുള്ള ജോലിയും യാത്രാമാര്‍ഗങ്ങളുടെ വര്‍ധനയുമാണ് ആരോഗ്യകരമല്ലാത്ത ശരീരാവസ്ഥയിലേക്ക് നയിക്കുന്നത്. ക്ഷീണത്തിന് കാരണമാകുന്ന ഇക്കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കുക.

1.അയണിന്റെ കുറവ്

മൂന്നിലൊരാള്‍ എന്ന നിലയില്‍ സ്ത്രീകളില്‍ അയണിന്റെ കുറവ് കണ്ടെത്താറുണ്ട്. ആര്‍ത്തവകാലത്തെ ശക്തമായ രക്തകുറവും ഇതിന് ഒരു പരിധി വരെ കാരണമാണ്. വിളര്‍ച്ച എന്ന അവസ്ഥയാണ് പലരിലും കാണുന്നത്. കണ്‍പോളയുടെ താഴെ ഇളം ചുവപ്പ് നിറത്തിന് പകരം വെള്ള നിറമാണെങ്കില്‍ അത് നിങ്ങള്‍ക്കുള്ള സൂചനയാണ്. കൂടുതല്‍ ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണം ശീലമാക്കണം. വിറ്റാമിന്‍ സി അടങ്ങിയ നാരക വിഭാഗത്തിലുള്ള പഴങ്ങള്‍ കഴിക്കുന്നതും അത്യുത്തമം. ഉണക്ക മുന്തിരിയും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക

2.തൈറോയിഡ് പ്രശ്‌നങ്ങള്‍

ക്ഷീണത്തിനും മടുപ്പിനും പിന്നിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി വിദഗ്ധര്‍ കാണുന്നത് തൈറോയിഡിലെ പ്രശ്‌നങ്ങളാണ്. ആവശ്യത്തിന് തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാത്ത തൈറോയിഡ് ക്ഷീണത്തിന് പ്രധാന കാരണമാണ്. മധ്യവയസ്‌കരായ സ്ത്രീകളില്‍ കാണുന്ന ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം ഇതാണ്. അമിത ദാഹവും, ഭാരക്കൂടുതലും, വല്ലാതെ തണുപ്പ് തോന്നുന്ന അവസ്ഥയും തൈറോയിഡ് പ്രതിസന്ധിയുടെ ലക്ഷണമാകാം.

കാരണങ്ങളില്ലാതെ അലസതയും ക്ഷീണവും തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് രക്ത പരിശോധന നടത്തേണ്ടതാണ്. തൈറോയിഡ് പ്രശ്‌നങ്ങള്‍ തുടക്കത്തിലെ കണ്ടെത്തിയാല്‍ വളരെ പെട്ടെന്ന് തന്നെ ഭേതമാക്കാന്‍ കഴിയും.

3.വ്യായാമം ചെയ്യാത്തത്

ക്ഷീണം ഉണ്ടെന്ന കാരണം കൊണ്ട് വ്യായാമം ഒഴിവാക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം എളുപ്പത്തിലാക്കുന്നു. ശരീരത്തിലാകമാനം ഓക്‌സിജനും ആവശ്യമായ പോഷകങ്ങള്‍ എത്തിക്കുന്നതിനും ഇത് സഹായകമാകുന്നു. ഉറക്കമെഴുന്നേറ്റ് കഴിഞ്ഞ് വീണ്ടും ചുരുണ്ടു കൂടി കിടക്കാതെ ഒരു 10 മിനിട്ട് നടക്കുന്നത് നിങ്ങളുടെ ദിവസം ഉന്മേഷം നിറഞ്ഞതാക്കും.

4.നിര്‍ജലീകരണം

ശരീരത്തിലെ സാധാരണ ജലാംശത്തിന്റെ അളവ് രണ്ട് ശതമാനം കുറയുന്നത് പോലും പ്രസരിപ്പിനും ഉല്‍സാഹത്തിനും കുറവ് വരുത്തും. പ്രായം കൂടും തോറും ദാഹം തോന്നുന്നതിന്റെ അളവിലും വ്യത്യാസമുണ്ടാകും. എയര്‍കണ്ടീഷന്‍ ഉള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നതും വെള്ളം കുടിക്കുന്നതിന്റെ അളവില്‍ കുറവ് വരുത്തും. ഇത് രക്തസമ്മര്‍ദ്ദം കുറാന്‍ ഇടയാക്കുന്നതോടൊപ്പം തലച്ചോറിലും മസിലുകളിലും രക്തമെത്തുന്നതിന്റെ അളവ് കുറയ്ക്കുകയും ക്ഷീണത്തിന് ഇടയാക്കുകയും ചെയ്യും. തലവേദനയ്ക്ക് കാരണമാകുന്നതോടൊപ്പം ജോലിയില്‍ ശ്രദ്ധയും ഇല്ലാതാക്കും

എല്ലാ രണ്ട് മണിക്കൂറിനിടയിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. പച്ചവെള്ളം കുടിക്കാന്‍ മടിയാണെങ്കില്‍ മധുരം ഒഴിവാക്കി നാരങ്ങ വെള്ളം ശീലമാക്കുന്നതും നല്ലത്

5.ഉറക്കമില്ലായ്മ

ഇടയ്ക്കിടെ ഉണര്‍ന്നുള്ള ഉറക്കങ്ങള്‍ ശരിക്കും ശരീരത്തിന് ഗുണം ചെയ്യുന്നില്ലെന്നാണ് ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ‘ജങ്ക്’ ഫുഡ് എന്നതു പോലെ ‘ജങ്ക്’ ഉറക്കവും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉറക്കം തുടര്‍ച്ചയുള്ളതും ഗാഢവുമായിരിക്കണം. നല്ല ഉറക്കം കിട്ടുന്നില്ലെങ്കില്‍ രാത്രിയില്‍ ഉറക്കത്തിന് മുമ്പ് കുളിക്കുന്നതും ഒരു ഗ്ലാസ് ചൂട് പാല് കുടിക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും

6.മധുരം കൂടുതലാകുന്നത്

മധുരം നിറഞ്ഞ ഉല്‍സാഹ വര്‍ധക പാനീയങ്ങളും, ചെറു സ്‌നാക്കുകളും ബിസ്‌കറ്റുകളും ശരീരത്തിലെ ഷുഗര്‍ നിരക്ക് ഉയര്‍ത്തും. മധുരം കുറഞ്ഞ ഭക്ഷണത്തിലേക്ക് മാറുന്നത് ക്ഷീണം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സഹായിക്കും.

7.പ്രോട്ടീന്‍ കുറവ്

ഡയറ്റ് നിയന്ത്രണങ്ങളുടെ ഭാഗമായി പഴങ്ങളും സലാഡുകളും മാത്രമായി ചുരുങ്ങുന്നത് നല്ല കാര്യമാണ്, പക്ഷേ പ്രോട്ടീന്‍ അഥവാ യഥാര്‍ത്ഥ പോഷണങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ അവസരമുണ്ടാക്കേണ്ടത് അത്യാവശവുമാണ്. ധാന്യങ്ങളും പയറു വര്‍ഗ്ഗങ്ങളും നട്‌സും കഴിക്കുന്നത് ക്ഷീണമകറ്റും. മല്‍സ്യം, മാംസം, ചീസ്, ധാന്യങ്ങള്‍, പയര്‍, തൈര് എന്നിവ ശരീരത്തിന് പ്രോട്ടീനുകള്‍ നല്‍കും

You must be logged in to post a comment Login