തുടി മുഴക്കവുമായി മംഗലം കളി

  • ജയചന്ദ്രന്‍ എം

വേങ്ങച്ചേരിയിലേക്കുള്ള കുന്ന് കയറുമ്പോഴേ കേട്ടു തുടിയും കൊട്ടും പാട്ടും. പാട്ടിന്റെയും കൊട്ടിന്റെയും താളം അടുത്ത് വരുംതോറും നടത്തത്തിനും കിതപ്പിനും വേഗം കൂടി. കിതപ്പും തുടിയുടെ താളവും ഒരേപോലെയാണെന്ന് തോന്നി. രാമന്റെ വീടിന്റെ മുന്നിലെ മെഴുകിയ നിലത്ത് കുറേയാളുകള്‍ കൂട്ടം ചേര്‍ന്ന് തുടിയുടെയും പാട്ടിന്റേയും താളത്തില്‍ വട്ടത്തില്‍ നൃത്തം ചെയ്യുന്നു. ഊരിലെ ആബാലവൃദ്ധം ജനങ്ങളും അവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. മാവിന്റെ ഇലയും കുരുത്തോലയും കൊണ്ടലങ്കരിച്ച പന്തലിന് നടുവില്‍ ഒരു തൂണ്. ആ തൂണിന് ചുറ്റുമായാണ് അവര്‍ നൃത്തം ചെയ്യുന്നത്. ഓരോ പാട്ടിനുമനുസരിച്ച് താളവും ചുവടും മാറുന്നു. ഇടയ്ക്ക് കളിക്കുന്നവരും ചില വായ്ത്താരികള്‍ ഉച്ചത്തില്‍ പറയുന്നുണ്ട്. ഓരോ പാട്ട് കഴിയുമ്പോഴും മുഴുവനാളുകളുടേയും ആവേശം ഇരട്ടിക്കുന്നു. പാടുന്നവരും കൊട്ടുന്നവരും കളിക്കുന്നവരും കണ്ട് നില്‍ക്കുന്നവരും ആവേശത്തിലാറാടുകയാണ്

കൊട്ടു പോരാ പോരാ
പന്തല് പോര പോര
ഹിയ്യാ ഹിയ്യാ ഹിയ്യാഹോ
എന്ന് പാടിക്കൊണ്ട് അവര്‍ കളി അവസാനിപ്പിച്ചു.

വളരെ അധ്വാനമുള്ള കളിക്ക് ശേഷവും ആളുകള്‍ ഉന്‍മേഷവാന്‍മാരായിരുന്നു. മംഗലം കളി രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരമാണവര്‍ക്ക്. തുടി കൊട്ടിന്റെ ശബ്ദം കേട്ടാല്‍ എവിടെയായാലും അവര്‍ ഓടിയെത്തും. ആ മാസ്മരികതയില്‍ അലിയും. പ്രായ -ലിംഗ വ്യത്യാസമില്ലാതെ പെരും തുടിയുടേയും പാണത്തുടിയുടേയും ദ്രുതതാളത്തില്‍ അവര്‍ ഒന്നാവും, അതാണ് മംഗലം കളിയുടെ ശക്തി. മാവിലന്‍ ഗോത്രത്തിലെ ഉദ്യോഗസ്ഥ കൂട്ടായ്മയായ ‘തുടി സാംസ്‌കാരിക വേദി കാസര്‍ഗോഡ്’ നേതൃത്വം നല്‍കുന്ന പത്താമത് മംഗലം കളി ശില്‍പശാലയുടെ ഉദ്ഘാടന ശേഷമുള്ള നിമിഷങ്ങളാണ് മുകളില്‍ വിവരിച്ചത്. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മംഗലം കളിക്ക് പുതു ജീവനേകിയത് ‘തുടി സാംസ്‌കാരിക വേദിയാണ്. 2015 സെപ്തംബര്‍ മുതല്‍ കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഊരുകളില്‍ മംഗലംകളി ശില്‍പശാലകള്‍ നടന്നു വരുന്നു. നിരവധി കലാ- സാംസ്‌കാരിക കൂട്ടായ്മകളും ഊരു കൂട്ടങ്ങളും ശില്‍പശാലയ്ക്ക് കരുത്തേകുന്നു. മാവിലന്‍ ഗോത്രത്തിലെ ജനതയൊന്നാകെ മംഗലം കളിയെ നെഞ്ചേറ്റികൊണ്ട് ശില്‍പശാലയിലേക്ക് ഒഴുകിയെത്തുന്നു.

2015 -ല്‍ കൡയെ സംസ്ഥാന കലോത്സവത്തില്‍ മത്സര ഇനമാക്കുമെന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബിന്റെ പ്രസ്താവന വന്നതോട് കൂടിയാണ് മാവിലന്‍ ഗോത്രം മംഗലം കളി ശില്‍പശാലകള്‍ ആരംഭിച്ചത്.കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മംഗലംകളി വ്യത്യസ്ത രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. മത്സരത്തിന് മാത്രമായി ഇത് ഏകീകരിക്കാനുള്ള ശ്രമമാണ് ശില്‍പശാലയില്‍ നടത്തപ്പെടുന്നത്. വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളുടേയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തില്‍ മാന്വല്‍ തയ്യാറാക്കുകയും കോഴിക്കോട് കിര്‍ത്താഡ്‌സ് നടത്തിയ ശില്‍പശാലയില്‍ അവതരിപ്പിക്കുകയും സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. അധികം വൈകാതെ കലോത്സവ മത്സര വേദികളില്‍ തുടിയുടെ രൗദ്ര താളമുയരും.

എന്താണ് മംഗലം കളി:

കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ അധിവസിക്കുന്ന ആദിവാസി വിഭാഗങ്ങളിലൊന്നാണ് മാവിലന്‍ ഗോത്രം. മാവിലന്‍ ഗോത്രത്തിന്റെ തനത് കലകളിലൊന്നാണ് മംഗലം കളി. തെയ്യം, എരുത് കളി, കളംപാട്ട് തുടങ്ങിയ കലകളും ഗോത്രത്തിന് സ്വന്തമായുണ്ട്. മംഗലം എന്നാല്‍ മംഗല്ല്യം, അല്ലെങ്കില്‍ കല്യാണം എന്നാണ് അര്‍ത്ഥം.മാവിലന്‍ ഗോത്രത്തിലെ ആളുകളുടെ കല്യാണ സമയത്ത് എല്ലാവരും ചേര്‍ന്ന് ചെയ്തിരുന്ന നൃത്തമായതിനാലാണ് മംഗലം കളി എന്ന് ഇതറിയപ്പെട്ടത്. ലോകത്തിലെ എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും നൃത്തങ്ങളുണ്ട്. ആചാരം, അനുഷ്ഠാനം, നായാട്ട്, ആരാധന, നേട്ടങ്ങള്‍, മരണം, പ്രതിസന്ധികളെ നേരിടല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലെല്ലാം ആദിവാസികള്‍ നൃത്തങ്ങളില്‍ അഭയം പ്രാപിക്കാറുണ്ട്. നൃത്തം ആദിവാസി ജീവിതത്തിന്റെ പ്രധാന ഘടകമായി മാറുന്നു. മാവിലന്‍ ഗോത്രത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തുടി കൊട്ടിപാടി ആടിയിരുന്ന നൃത്തത്തിന് നല്‍കപ്പെട്ട പേരാണ് മംഗലം കളി. മാവിലന്‍ ഗോത്രത്തിലെ പുരുഷന്‍മാരെ ‘മായിലന്‍’ എന്നും സ്ത്രീകളെ ‘മായിണി’ എന്നുമാണ് മറ്റുള്ളവര്‍ വിളിച്ചിരുന്നത്. 1980 കള്‍ വരെ മാവിലന്‍ ഗോത്ര നൃത്തത്തെ ‘മായിത്തിക്കളി’ എന്ന് ആക്ഷേപ സൂചകമായി മറ്റുള്ളവര്‍ വിളിച്ചിരുന്നു. 1970 കള്‍ വരെയാണ് വിവാഹങ്ങള്‍ക്ക് മംഗലം കളി വ്യാപകമായി അവതരിപ്പിച്ചിരുന്നത്.

കാസര്‍ഗോഡ് ജില്ലയടങ്ങുന്ന പ്രദേശം തുളുനാട് എന്നാണ് അറിയപ്പെട്ടിരുന്നത്.സമ്പന്നമായിരുന്ന ഈ പ്രദേശം ഭരിച്ചിരുന്നത് കൊറഗ, മാവിലന്‍, മലവേടന്‍ ആദിവാസി വിഭാഗങ്ങളാണെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വടക്ക് നിന്നുള്ള ബാഹ്മണ കുടിയേറ്റവും തെക്ക് കോഴിക്കോട് നിന്നുള്ള നായര്‍, മുസ്ലീം കുടിയേറ്റവും തദ്ദേശ്ശീയരായ ഭരണാധികാരികളെ അടിമകളാക്കി മാറ്റി. കാടിനെ നോവിക്കാതെ ആശ്രയിച്ച് ജീവിച്ചിരുന്ന ആദിവാസികളെ ഉപയോഗിച്ച് കൊണ്ടാണ് ബ്രിട്ടീഷ്- ബ്രാഹ്മണ,നായര്‍, മുസ്ലീം കുടിയേറ്റക്കാര്‍ മലയോരത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. ജ•ിമാരുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന കാലത്ത് വളരെ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് ആദിവാസികള്‍ ജീവിച്ച് തീര്‍ത്തത്.

അതിരാവിലെ പുനം കൃഷിക്ക്(വനം വെട്ടിത്തെളിച്ചും, അടിക്കാട് വെട്ടിത്തെളിച്ചും ചെയ്യുന്ന മാറ്റകൃഷിയാണ് പുനം കൃഷി എന്നറിയപ്പെടുന്നത്.) പുനം എന്നാല്‍ വനം എന്നാണ് അത്ഥം. കൃഷിക്ക് പോയാല്‍ വളരെ വൈകിയാണ് ഓരോ ആദിവാസിയും കുടിയിലേക്ക് തിരിച്ചെത്തിയിരുന്നത്. കൂലി ലഭിക്കാതിരുന്ന ഒരു കാലമായിരുന്നു അത്. അന്ന് കൂലിയായി കിട്ടിയിരുന്ന നെല്ലിനെ ‘വല്ലി’ എന്നാണ് പറഞ്ഞിരുന്നത്.അത് കുത്തി അരിയാക്കി കഞ്ഞിവെച്ചാല്‍ വീട്ടിലെ എല്ലാവര്‍ക്കും കുറച്ച് വറ്റുകള്‍ മാത്രമാണ് കിട്ടിയിരുന്നത്. രാത്രി വൈകിയാണ് ഉറങ്ങുക.അതിരാവിലെ എഴുന്നേറ്റ് പോകേണ്ടിയും വരും. ചിലര്‍ പാടത്തും, പുനം കൃഷിയിലും കാവല്‍ നില്‍ക്കേണ്ട സ്ഥിതിയും ഉണ്ടായിരുന്നു. വിദ്യാഭ്യാസം ചെയ്യാന്‍ അവസരമുണ്ടായിരുന്നില്ല അതിനാല്‍ മുന്‍ ആദിവാസി തലമുറകള്‍ നിരക്ഷരരായിരുന്നു.

ജന്‍മി ചൂഷണ കാലത്തെ ദുരിത ജീവിതം മംഗലം കളിപാട്ടുകളില്‍ കാണാന്‍ കഴിയും.
പുര്‍ളിക്കും വയ്ക വയ്ക …എന്ന പാട്ടില്‍
മൂന്നീസം മൂര്‍ന്നാലോ പുറുളീ
മുന്നായി നെല്ല് കിട്ടും
മൂന്നായി നെല്ല് കൊണ്ടോ പുറുളീ
മക്കളെ പോറ്റ വേണ്ടേ
ഉപ്പും വേണമല്ലോ പുറുളിക്ക്
ചപ്പും വേണമല്ലോ പുറുളിക്ക്
എങ്ങിനെ തമ്പുരാനെ പുറുളീ
മക്കളെ പോറ്റേണ്ടത്…
എന്ന പരിേദവനവും പ്രതിഷേധവും നിഴലിക്കുന്നുണ്ട്. കല്യാണ സമയത്ത് കൂടുതലായി ചെയ്തിരുന്നത് കൊണ്ട് ഈ കലയെ മംഗലം കളി എന്ന് അറിയപ്പെടുന്നു. കാസര്‍ഗോഡ് ജില്ലയില്‍ കല്യാണങ്ങളെ ‘മങ്ങലം’ എന്നാണ് പറയുന്നത്. മാവിലന്‍ ഗോത്ര വിവാഹം നിരവധി ചടങ്ങുകളോടെയാണ് നടന്നിരുന്നത്. ഒരു പൊതി നെല്ല് ( മൂന്നുപറ നെല്ലാണ് ഒരു പൊതി) ഒറ്റയ്ക്ക് എടുത്തത് കൊണ്ടു പോകാന്‍ ഒരു ചെറുപ്പക്കാരന് കഴിയുമ്പോള്‍ അയാള്‍ക്ക് വിവാഹപ്രായമായി എന്ന് കണക്കാക്കുന്നു.

തുടര്‍ന്ന് കാരണവന്‍മാരും മൂപ്പന്‍മാരും രക്ഷിതാക്കളും ചേര്‍ന്ന് പെണ്ണിനെ അന്വേഷിക്കാന്‍ പുറപ്പെടും. ഗോത്രത്തില്‍ നിരവധി ‘ഇല്ലങ്ങള്‍’ അല്ലെങ്കില്‍ ‘കുടുമ്മങ്ങള്‍’ ഉണ്ട്. ഒരേ ഇല്ലത്തില്‍ പെട്ടവര്‍ രക്തബന്ധമുള്ളവരാണ് എന്ന് കണക്കാക്കുന്നു. കുടയിന്ന, മത്മറയിന്ന, താമണയിന്ന, രാരിയയിന്ന, കൂര്‍മറയിന്ന, ചോണന്‍, ചള്ളന്‍, എടയിന്ന, മാണിയിന്ന… തുടങ്ങിയവ കുടുമ്മങ്ങളില്‍ ചിലതാണ്. ഒരേ കുടുമ്മങ്ങളില്‍ നിന്ന് വിവാഹം ചെയ്യാറില്ല. കല്യാണം കഴിക്കുന്ന വരന്‍ പെണ്ണിനേയും പെണ്ണ് ചെറുക്കനേയും കല്യാണ ദിവസം മാത്രമാണ് ആദ്യമായി കാണുന്നത്. ഗോത്രത്തില്‍ വിവാഹങ്ങള്‍ക്ക് പെണ്‍ വീട്ടുകാര്‍ക്ക് പണം നല്‍കുന്ന രീതി ഇന്നും നിലനില്‍ക്കുന്നു. മുന്‍പ് ഒന്നേകാല്‍ ഉറുപ്പികയൊക്കെ ആയിരുന്നു. കാലത്തിനനുസരിച്ച് ഇന്ന് നൂറ്റി ഒന്ന് രൂപയൊക്കെയായി വര്‍ദ്ധിച്ചിട്ടുണ്ട്. പഴയ കാലത്ത് കല്യാണത്തിന് തലേദിവസം തന്നെ വരനും സംഘവും പുറപ്പെടും. തുടി കൊട്ടിയും വെടി പൊട്ടിച്ചുമൊക്കെയാണ് യാത്ര. പെണ്ണിന്റെ വീട്ടില്‍ എത്തിയാല്‍ തുടിമുട്ടിയാണ് ‘അകത്തേക്ക് വരട്ടേ’ എന്ന് അനുവാദം ചോദിക്കുന്നത്. പെണ്‍വീട്ടുകാര്‍ തുടിമുട്ടി അനുവാദം നല്‍കും. അതിനുശേഷം പുലര്‍ച്ചെ വരെയും, പിറ്റേന്ന് ഉച്ചവരെയും വിവാഹ ചടങ്ങുകള്‍ നടക്കും.

ഒരു രാത്രിയും ഒരു പകലും നീളുന്ന വിവാഹ ചടങ്ങുകളോടനുബന്ധിച്ചാണ് തുടി കൊട്ടിപ്പാടലും നൃത്തവും നടക്കുന്നത്. തുളുവാണ് മാവിലന്റെ മാതൃഭാഷ (ഇത് നിലവിലെ ഭാഷാപട്ടികയിലുള്ള തുളുവില്‍ നിന്ന് വ്യത്യസ്തമാണ്). തുളു ഭാഷയിലും മലയാളത്തിലുമുളള നിരവധി പാട്ടുകള്‍ മംഗലം കളിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഗോത്രത്തിന്റെ പ്രതിഷേധവും ചരിത്രവും പറയുന്ന പാട്ടുകള്‍ പോലെ തന്നെ മറ്റു വിഭാഗങ്ങളുടെ ചരിത്രവും അപദാനങ്ങളും പാടേണ്ട ചുമതലയും മാവിലന്‍മാരില്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അടിച്ചമര്‍ത്തലിന്റെ കാലഘട്ടത്തില്‍ ഇത് നിശബ്ദമായി ഗോത്രം അനുസരിച്ചു. ഇന്ന് മംഗലം കളി അവതരിപ്പിക്കുമ്പോള്‍ അത്തരം പാട്ടുകള്‍ ഉപയോഗിക്കുന്നില്ല. വിവാഹം കഴിഞ്ഞ് വരന്റെ കുടിലിലേക്ക് പോകുമ്പോള്‍ പോകുന്ന വഴിയിലുള്ള നായര്‍, ഈഴവ, മുസ്ലീം, ബ്രാഹ്മണ വീടുകളില്‍ തുടികൊട്ടി പാടി ആടണം എന്ന് നിര്‍ബന്ധിച്ചിരുന്നു. രാത്രിയോടെ കുടിയില്‍ എത്തിയാല്‍ പിറ്റേന്ന് അതിരാവിലെ നവവധുവും വരനും പണിക്ക് പോകേണ്ടിയിരുന്നു. മംഗലം കളിയുടെ പാട്ടുകളെ പന്തല്‍പാട്ട്, പുര്‍ളിപാട്ട്, ചെന്തുപാട്ട്, ചിങ്കിരിപ്പാട്ട്, ഇക്വാമാജോ, മണി നങ്കരെ, കൂമകൂമ, ചാളപ്പാട്ട്, അരണപാട്ട് മാപ്പിളപാട്ട്, തണ്ടാന്‍ പാട്ട് ,പടപ്പാട്ട്,കോയിപ്പാട്ട് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. നൂറോളം പാട്ടുകള്‍ മംഗലം കളിയുടെ ഭാഗമാണ്.

പ്രതിഷേധം:

ഗോത്രകലയായ മംഗലം കളിയുടെ പാട്ടുകള്‍ ഇന്ന് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള നാടന്‍ പാട്ടായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഗോത്രത്തില്‍ അവതരിപ്പിക്കുന്ന ഈണത്തില്‍ നിന്നും വ്യത്യസ്തമായി ഈണമിട്ട് വായ്ത്താരി ചേര്‍ത്ത്
താന താനാനേ താനാനാനേ
എള്ളുള്ളേരീ എള്ളുള്ളേരീ
മാണിനങ്കരെ…
എന്ന് തുടങ്ങുന്ന ഗാനം യഥാര്‍ത്ഥത്തില്‍ മംഗലം കളി എന്ന ഗോത്രകലയെ അപമാനിക്കുന്നതിനു തുല്യമാണ്.ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നൊക്കെ പറയാമെങ്കിലും, മംഗലം കളിപ്പാട്ടുകള്‍ വികലമായി അവതരിപ്പിക്കുന്നത് ഒരു ജനവിഭാഗത്തോട് ചെയ്യുന്ന അവഹേളനമാണ്. തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാനും നിലനില്‍പിനുമായുള്ള പോരാട്ടം നടത്തുന്ന ആദിവാസി ജനതയുടെ ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തട്ടെ.

ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്:

2015 ലെ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിനു (മംഗലം കളിക്കുള്ള)അര്‍ഹയായത് മംഗലം കളിയുടെ കുലപതി കാസര്‍ഗോഡിലെ കൊച്ചുഗ്രാമമായ ബാനം എന്ന സ്ഥലത്തെ ഉമ്പിച്ചിയമ്മയാണ്.എഴുപത് വയസ്സോടടുത്ത ഉമ്പിച്ചിയമ്മ 100 ലധികം പാട്ടുകളുടെ ശേഖരമാണ്. മംഗലം കളി അറിയാമെങ്കിലും കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് എന്താണെന്ന് അറിയില്ല ഈ വയോധികയ്ക്ക്! എങ്കിലും തന്റെ ഗോത്രത്തിനു ലഭിച്ച് അംഗീകാരമാണെന്ന തിരിച്ചറിവോടെ അവര്‍ ഏറ്റുവാങ്ങി. 2017 സെപ്തംബര്‍ 2 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചാണ് ഫോക്‌ലോര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ബഹുമാന്യരായ മന്ത്രിമാര്‍ എ. കെ. ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി. കെ. ശ്രീമതി (എം.പി) , ടി.വി രാജേഷ്, ( എം.എല്‍.എ) ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍,സെക്രട്ടറി, ഏ.കെ.നമ്പ്യാര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളെ സാക്ഷി നിര്‍ത്തി മാവിലന്‍ ഗോത്രകലയായ മംഗലം കളിയുടെ കുലപതി ഉമ്പിച്ചിയമ്മ ബാനം ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ ഗോത്രത്തിന് അത് അഭിമാന നിമിഷമായി മാറി. (2016, 2017 വര്‍ഷത്തെ അവാര്‍ഡുകള്‍ നല്‍കിയിട്ടില്ല. മുന്‍ ഗവണ്‍്‌മെന്റ് 2015 ലെ അവാര്‍ഡും നല്‍കിയിട്ടില്ലായിരുന്നു. അതാണ് ഇപ്പോള്‍ 2015 ലെ അവാര്‍ഡായി നല്‍കിയത്.)
മുമ്പ് എം. എസ് മാധവന്‍ കാലിച്ചാനടുക്കം, കാരിച്ചിയമ്മ പുങ്ങം ചാല്‍ (അന്തരിച്ചു), കെ.പി. ഭാസ്‌കരന്‍ ചേമ്പന തുടങ്ങിയവര്‍ മംഗലം കളിക്കുള്ള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.

കിട്ടാത്ത ആനുകൂല്യങ്ങള്‍ക്കായി തീരാത്ത കാത്തിരിപ്പ് :

വിവിധ കലാരംഗങ്ങളിലെ കലാകാരന്‍മാര്‍ക്ക് സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കി വരുന്നു എന്നാല്‍ മംഗലം കളി കലാകാരന്‍മാര്‍ക്ക് അത്തരം ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ അവഗണനയാണ് ആദിവാസി കലാരൂപത്തോട് ഉണ്ടാവുന്നത്. ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്നും ചികിത്സാ ധനസഹായം അനുവദിക്കുന്നുണ്ട്, എന്നാല്‍ ഇതിന് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അക്ഷയ കേന്ദ്രങ്ങളില്‍ ഉള്ളവര്‍ വലിയ വരുമാനമാണ് സര്‍ട്ടിഫിക്കറ്റുകളില്‍ ചേര്‍ക്കുന്നത്. ഇത് ആകെയുള്ള സഹായം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

മംഗലംകളി ഇന്ന:്

മംഗലംകളി ഇന്ന് വേദികളില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്. ഗോത്രത്തിന്റെ വിവാഹ രീതികള്‍ ഇന്ന് മറ്റു വിഭാഗക്കാരുടേത് പോലെ തന്നെയാണ്. കാസര്‍ഗോഡ് ജില്ലയില്‍ 30 ലധികം കലാസമിതികള്‍ മംഗലംകളി അവതരിപ്പിക്കുന്നുണ്ട്. ചില കലാസമിതികള്‍ മംഗലം കളി മത്സരങ്ങള്‍ നടത്തുണ്ട്. ഗ്രാമശ്രീ ബാനം, ദ്രാവിഡ കലാസമിതി കാലിച്ചാനടുക്കം ,ഗോത്രഭൂമിക പരപ്പ തുടങ്ങിയവ കേരളത്തിനകത്തും പുറത്തും വിവിധ വേദികളില്‍ നിരവധി തവണ മംഗലംകളി അവതരിപ്പിച്ചു വരുന്നു. പ്രാദേശികമായ വിവിധ പരിപാടികളില്‍ മംഗലംകളി അവതരിപ്പിക്കാറുണ്ട്. 12 മുതല്‍ 20 വരെ കലാകാരന്‍മാരാണ് മംഗലംകളി സംഘത്തിലുണ്ടാവുക. ഒരു പെരും തുടി (വലിയ തുടി) രണ്ട് പാണത്തുടികള്‍ എന്നിവയാണ് വാദ്യമായി ഉപയോഗിക്കുന്നത്. തുളു, മലയാളം ഭാഷകളിലുള്ള പാട്ടുകള്‍ ഉണ്ടാകും. പഴയ കാലത്ത് മാറു മറയ്ക്കുവാന്‍ അവകാശമുണ്ടായിരുന്നില്ല. ഇന്ന് വ്യത്യസ്ത വേഷങ്ങള്‍ മംഗലം കളിക്ക് കലാസമിതികള്‍ ഉപയോഗിച്ച് വരുന്നുവെങ്കിലും കല്ല്മാലകള്‍, പാളത്തൊപ്പി എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കുന്നു. ചെറുപ്പക്കാരും കുട്ടികളും ഈ മേഖലയില്‍ സജീവമാണെങ്കിലും ന്യൂ ജനറേഷന്‍ കുട്ടികള്‍ ഗോത്രകലയെ കയ്യൊഴിയുന്ന സ്ഥിതിയുമുണ്ട്. തുടിയും കോലും കൈമോശം വരാതിരുന്ന മുന്‍തലമുറ ഗോത്രത്തിന്റെ പുതിയ തലമുറയ്ക്ക് നിധി പോലെ കാത്ത് സൂക്ഷിച്ച് കൈമാറിയ മഹത്തായ കലയാണ് മംഗലം കളി.1990 കള്‍ക്ക് ശേഷമാണ് ആദ്യഘട്ടത്തില്‍ മംഗലംകളി വേദികളിലേക്ക് എത്തിയത്. 2015 മുതല്‍ തുടി സാംസ്‌കാരിക വേദിയുടെ ശില്‍പശാലകള്‍ മംഗലംകളിയെ വീണ്ടും ജനകീയമാക്കി.മംഗലംകളി സംരക്ഷിക്കാന്‍ ഗോത്രത്തിലെ അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരും അധ്യാപകരും രംഗത്ത് വന്നത് കലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകി. കിര്‍ത്താഡ്‌സ്, ഫോക്‌ലോര്‍ അക്കാദമി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളും മംഗലംകളി സംരക്ഷിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിവരുന്നു. മംഗലംകളി ജീവിതത്തിന്റെ ഭാഗമായിരുന്ന നാളുകള്‍ അയവിറക്കുന്ന നരച്ച കണ്‍പുരികങ്ങളും തലമുടിയുമുള്ള ഗോത്രമൂപ്പന്‍മാര്‍ ഗൃഹാതുരതയോടെ തുടികൊട്ടിപ്പാടിക്കൊണ്ടിരിക്കുന്നു.
ഇക്വാമാ ജോ ജോ ജോലേലെ
ലേലേലാ ജോമായിലജിക്കയാ
ഉള്ളിളപുരയാ..
പ്രതിഷേധത്തിന്റെ പ്രതിരോധത്തിന്റെ പെരുംതുടി ശബ്ദങ്ങള്‍ ഊരുകളില്‍ മുഴങ്ങുന്നു. തുളുനാടന്‍ പെരുമയുടെ തുടി മുഴക്കങ്ങള്‍ നിലയ്ക്കാതിരിക്കട്ടെ…
വേങ്ങച്ചേരിയിലേക്കുള്ള കുന്ന് കയറുമ്പോഴേ കേട്ടു തുടിയും കൊട്ടും പാട്ടും. പാട്ടിന്റെയും കൊട്ടിന്റെയും താളം അടുത്ത് വരുംതോറും നടത്തത്തിനും കിതപ്പിനും വേഗം കൂടി. കിതപ്പും തുടിയുടെ താളവും ഒരേപോലെയാണെന്ന് തോന്നി. രാമന്റെ വീടിന്റെ മുന്നിലെ മെഴുകിയ നിലത്ത് കുറേയാളുകള്‍ കൂട്ടം ചേര്‍ന്ന് തുടിയുടെയും പാട്ടിന്റേയും താളത്തില്‍ വട്ടത്തില്‍ നൃത്തം ചെയ്യുന്നു. ഊരിലെ ആബാലവൃദ്ധം ജനങ്ങളും അവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. മാവിന്റെ ഇലയും കുരുത്തോലയും കൊണ്ടലങ്കരിച്ച പന്തലിന് നടുവില്‍ ഒരു തൂണ്. ആ തൂണിന് ചുറ്റുമായാണ് അവര്‍ നൃത്തം ചെയ്യുന്നത്. ഓരോ പാട്ടിനുമനുസരിച്ച് താളവും ചുവടും മാറുന്നു. ഇടയ്ക്ക് കളിക്കുന്നവരും ചില വായ്ത്താരികള്‍ ഉച്ചത്തില്‍ പറയുന്നുണ്ട്. ഓരോ പാട്ട് കഴിയുമ്പോഴും മുഴുവനാളുകളുടേയും ആവേശം ഇരട്ടിക്കുന്നു. പാടുന്നവരും കൊട്ടുന്നവരും കളിക്കുന്നവരും കണ്ട് നില്‍ക്കുന്നവരും ആവേശത്തിലാറാടുകയാണ്
കൊട്ടു പോരാ പോരാ
പന്തല് പോര പോര
ഹിയ്യാ ഹിയ്യാ ഹിയ്യാഹോ
എന്ന് പാടിക്കൊണ്ട് അവര്‍ കളി അവസാനിപ്പിച്ചു.

വളരെ അധ്വാനമുള്ള കളിക്ക് ശേഷവും ആളുകള്‍ ഉന്‍മേഷവാന്‍മാരായിരുന്നു. മംഗലം കളി രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരമാണവര്‍ക്ക്. തുടി കൊട്ടിന്റെ ശബ്ദം കേട്ടാല്‍ എവിടെയായാലും അവര്‍ ഓടിയെത്തും. ആ മാസ്മരികതയില്‍ അലിയും. പ്രായ -ലിംഗ വ്യത്യാസമില്ലാതെ പെരും തുടിയുടേയും പാണത്തുടിയുടേയും ദ്രുതതാളത്തില്‍ അവര്‍ ഒന്നാവും, അതാണ് മംഗലം കളിയുടെ ശക്തി. മാവിലന്‍ ഗോത്രത്തിലെ ഉദ്യോഗസ്ഥ കൂട്ടായ്മയായ ‘തുടി സാംസ്‌കാരിക വേദി കാസര്‍ഗോഡ്’ നേതൃത്വം നല്‍കുന്ന പത്താമത് മംഗലം കളി ശില്‍പശാലയുടെ ഉദ്ഘാടന ശേഷമുള്ള നിമിഷങ്ങളാണ് മുകളില്‍ വിവരിച്ചത്. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മംഗലം കളിക്ക് പുതു ജീവനേകിയത് ‘തുടി സാംസ്‌കാരിക വേദിയാണ്. 2015 സെപ്തംബര്‍ മുതല്‍ കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഊരുകളില്‍ മംഗലംകളി ശില്‍പശാലകള്‍ നടന്നു വരുന്നു. നിരവധി കലാ- സാംസ്‌കാരിക കൂട്ടായ്മകളും ഊരു കൂട്ടങ്ങളും ശില്‍പശാലയ്ക്ക് കരുത്തേകുന്നു. മാവിലന്‍ ഗോത്രത്തിലെ ജനതയൊന്നാകെ മംഗലം കളിയെ നെഞ്ചേറ്റികൊണ്ട് ശില്‍പശാലയിലേക്ക് ഒഴുകിയെത്തുന്നു. 2015 -ല്‍ കൡയെ സംസ്ഥാന കലോത്സവത്തില്‍ മത്സര ഇനമാക്കുമെന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബിന്റെ പ്രസ്താവന വന്നതോട് കൂടിയാണ് മാവിലന്‍ ഗോത്രം മംഗലം കളി ശില്‍പശാലകള്‍ ആരംഭിച്ചത്.കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മംഗലംകളി വ്യത്യസ്ത രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. മത്സരത്തിന് മാത്രമായി ഇത് ഏകീകരിക്കാനുള്ള ശ്രമമാണ് ശില്‍പശാലയില്‍ നടത്തപ്പെടുന്നത്. വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളുടേയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തില്‍ മാന്വല്‍ തയ്യാറാക്കുകയും കോഴിക്കോട് കിര്‍ത്താഡ്‌സ് നടത്തിയ ശില്‍പശാലയില്‍ അവതരിപ്പിക്കുകയും സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. അധികം വൈകാതെ കലോത്സവ മത്സര വേദികളില്‍ തുടിയുടെ രൗദ്ര താളമുയരും.

എന്താണ് മംഗലം കളി:

കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ അധിവസിക്കുന്ന ആദിവാസി വിഭാഗങ്ങളിലൊന്നാണ് മാവിലന്‍ ഗോത്രം. മാവിലന്‍ ഗോത്രത്തിന്റെ തനത് കലകളിലൊന്നാണ് മംഗലം കളി. തെയ്യം, എരുത് കളി, കളംപാട്ട് തുടങ്ങിയ കലകളും ഗോത്രത്തിന് സ്വന്തമായുണ്ട്. മംഗലം എന്നാല്‍ മംഗല്ല്യം, അല്ലെങ്കില്‍ കല്യാണം എന്നാണ് അര്‍ത്ഥം.മാവിലന്‍ ഗോത്രത്തിലെ ആളുകളുടെ കല്യാണ സമയത്ത് എല്ലാവരും ചേര്‍ന്ന് ചെയ്തിരുന്ന നൃത്തമായതിനാലാണ് മംഗലം കളി എന്ന് ഇതറിയപ്പെട്ടത്. ലോകത്തിലെ എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും നൃത്തങ്ങളുണ്ട്. ആചാരം, അനുഷ്ഠാനം, നായാട്ട്, ആരാധന, നേട്ടങ്ങള്‍, മരണം, പ്രതിസന്ധികളെ നേരിടല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലെല്ലാം ആദിവാസികള്‍ നൃത്തങ്ങളില്‍ അഭയം പ്രാപിക്കാറുണ്ട്. നൃത്തം ആദിവാസി ജീവിതത്തിന്റെ പ്രധാന ഘടകമായി മാറുന്നു. മാവിലന്‍ ഗോത്രത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തുടി കൊട്ടിപാടി ആടിയിരുന്ന നൃത്തത്തിന് നല്‍കപ്പെട്ട പേരാണ് മംഗലം കളി. മാവിലന്‍ ഗോത്രത്തിലെ പുരുഷന്‍മാരെ ‘മായിലന്‍’ എന്നും സ്ത്രീകളെ ‘മായിണി’ എന്നുമാണ് മറ്റുള്ളവര്‍ വിളിച്ചിരുന്നത്. 1980 കള്‍ വരെ മാവിലന്‍ ഗോത്ര നൃത്തത്തെ ‘മായിത്തിക്കളി’ എന്ന് ആക്ഷേപ സൂചകമായി മറ്റുള്ളവര്‍ വിളിച്ചിരുന്നു. 1970 കള്‍ വരെയാണ് വിവാഹങ്ങള്‍ക്ക് മംഗലം കളി വ്യാപകമായി അവതരിപ്പിച്ചിരുന്നത്. കാസര്‍ഗോഡ് ജില്ലയടങ്ങുന്ന പ്രദേശം തുളുനാട് എന്നാണ് അറിയപ്പെട്ടിരുന്നത്.സമ്പന്നമായിരുന്ന ഈ പ്രദേശം ഭരിച്ചിരുന്നത് കൊറഗ, മാവിലന്‍, മലവേടന്‍ ആദിവാസി വിഭാഗങ്ങളാണെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വടക്ക് നിന്നുള്ള ബാഹ്മണ കുടിയേറ്റവും തെക്ക് കോഴിക്കോട് നിന്നുള്ള നായര്‍, മുസ്ലീം കുടിയേറ്റവും തദ്ദേശ്ശീയരായ ഭരണാധികാരികളെ അടിമകളാക്കി മാറ്റി. കാടിനെ നോവിക്കാതെ ആശ്രയിച്ച് ജീവിച്ചിരുന്ന ആദിവാസികളെ ഉപയോഗിച്ച് കൊണ്ടാണ് ബ്രിട്ടീഷ്- ബ്രാഹ്മണ,നായര്‍, മുസ്ലീം കുടിയേറ്റക്കാര്‍ മലയോരത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. ജന്‍മിമാരുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന കാലത്ത് വളരെ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് ആദിവാസികള്‍ ജീവിച്ച് തീര്‍ത്തത്. അതിരാവിലെ പുനം കൃഷിക്ക്(വനം വെട്ടിത്തെളിച്ചും, അടിക്കാട് വെട്ടിത്തെളിച്ചും ചെയ്യുന്ന മാറ്റകൃഷിയാണ് പുനം കൃഷി എന്നറിയപ്പെടുന്നത്.) പുനം എന്നാല്‍ വനം എന്നാണ് അത്ഥം. കൃഷിക്ക് പോയാല്‍ വളരെ വൈകിയാണ് ഓരോ ആദിവാസിയും കുടിയിലേക്ക് തിരിച്ചെത്തിയിരുന്നത്. കൂലി ലഭിക്കാതിരുന്ന ഒരു കാലമായിരുന്നു അത്. അന്ന് കൂലിയായി കിട്ടിയിരുന്ന നെല്ലിനെ ‘വല്ലി’ എന്നാണ് പറഞ്ഞിരുന്നത്.അത് കുത്തി അരിയാക്കി കഞ്ഞിവെച്ചാല്‍ വീട്ടിലെ എല്ലാവര്‍ക്കും കുറച്ച് വറ്റുകള്‍ മാത്രമാണ് കിട്ടിയിരുന്നത്. രാത്രി വൈകിയാണ് ഉറങ്ങുക.അതിരാവിലെ എഴുന്നേറ്റ് പോകേണ്ടിയും വരും. ചിലര്‍ പാടത്തും, പുനം കൃഷിയിലും കാവല്‍ നില്‍ക്കേണ്ട സ്ഥിതിയും ഉണ്ടായിരുന്നു. വിദ്യാഭ്യാസം ചെയ്യാന്‍ അവസരമുണ്ടായിരുന്നില്ല അതിനാല്‍ മുന്‍ ആദിവാസി തലമുറകള്‍ നിരക്ഷരരായിരുന്നു.

ജന്‍മി ചൂഷണ കാലത്തെ ദുരിത ജീവിതം മംഗലം കളിപാട്ടുകളില്‍ കാണാന്‍ കഴിയും.
പുര്‍ളിക്കും വയ്ക വയ്ക …എന്ന പാട്ടില്‍
മൂന്നീസം മൂര്‍ന്നാലോ പുറുളീ
മുന്നായി നെല്ല് കിട്ടും
മൂന്നായി നെല്ല് കൊണ്ടോ പുറുളീ
മക്കളെ പോറ്റ വേണ്ടേ
ഉപ്പും വേണമല്ലോ പുറുളിക്ക്
ചപ്പും വേണമല്ലോ പുറുളിക്ക്
എങ്ങിനെ തമ്പുരാനെ പുറുളീ
മക്കളെ പോറ്റേണ്ടത്…
എന്ന പരിേദവനവും പ്രതിഷേധവും നിഴലിക്കുന്നുണ്ട്.
കല്യാണ സമയത്ത് കൂടുതലായി ചെയ്തിരുന്നത് കൊണ്ട് ഈ കലയെ മംഗലം കളി എന്ന് അറിയപ്പെടുന്നു. കാസര്‍ഗോഡ് ജില്ലയില്‍ കല്യാണങ്ങളെ ‘മങ്ങലം’ എന്നാണ് പറയുന്നത്. മാവിലന്‍ ഗോത്ര വിവാഹം നിരവധി ചടങ്ങുകളോടെയാണ് നടന്നിരുന്നത്. ഒരു പൊതി നെല്ല് ( മൂന്നുപറ നെല്ലാണ് ഒരു പൊതി) ഒറ്റയ്ക്ക് എടുത്തത് കൊണ്ടു പോകാന്‍ ഒരു ചെറുപ്പക്കാരന് കഴിയുമ്പോള്‍ അയാള്‍ക്ക് വിവാഹപ്രായമായി എന്ന് കണക്കാക്കുന്നു. തുടര്‍ന്ന് കാരണവന്‍മാരും മൂപ്പന്‍മാരും രക്ഷിതാക്കളും ചേര്‍ന്ന് പെണ്ണിനെ അന്വേഷിക്കാന്‍ പുറപ്പെടും. ഗോത്രത്തില്‍ നിരവധി ‘ഇല്ലങ്ങള്‍’ അല്ലെങ്കില്‍ ‘കുടുമ്മങ്ങള്‍’ ഉണ്ട്. ഒരേ ഇല്ലത്തില്‍ പെട്ടവര്‍ രക്തബന്ധമുള്ളവരാണ് എന്ന് കണക്കാക്കുന്നു. കുടയിന്ന, മത്മറയിന്ന, താമണയിന്ന, രാരിയയിന്ന, കൂര്‍മറയിന്ന, ചോണന്‍, ചള്ളന്‍, എടയിന്ന, മാണിയിന്ന… തുടങ്ങിയവ കുടുമ്മങ്ങളില്‍ ചിലതാണ്. ഒരേ കുടുമ്മങ്ങളില്‍ നിന്ന് വിവാഹം ചെയ്യാറില്ല. കല്യാണം കഴിക്കുന്ന വരന്‍ പെണ്ണിനേയും പെണ്ണ് ചെറുക്കനേയും കല്യാണ ദിവസം മാത്രമാണ് ആദ്യമായി കാണുന്നത്. ഗോത്രത്തില്‍ വിവാഹങ്ങള്‍ക്ക് പെണ്‍ വീട്ടുകാര്‍ക്ക് പണം നല്‍കുന്ന രീതി ഇന്നും നിലനില്‍ക്കുന്നു. മുന്‍പ് ഒന്നേകാല്‍ ഉറുപ്പികയൊക്കെ ആയിരുന്നു. കാലത്തിനനുസരിച്ച് ഇന്ന് നൂറ്റി ഒന്ന് രൂപയൊക്കെയായി വര്‍ദ്ധിച്ചിട്ടുണ്ട്.

പഴയ കാലത്ത് കല്യാണത്തിന് തലേദിവസം തന്നെ വരനും സംഘവും പുറപ്പെടും. തുടി കൊട്ടിയും വെടി പൊട്ടിച്ചുമൊക്കെയാണ് യാത്ര. പെണ്ണിന്റെ വീട്ടില്‍ എത്തിയാല്‍ തുടിമുട്ടിയാണ് ‘അകത്തേക്ക് വരട്ടേ’ എന്ന് അനുവാദം ചോദിക്കുന്നത്. പെണ്‍വീട്ടുകാര്‍ തുടിമുട്ടി അനുവാദം നല്‍കും. അതിനുശേഷം പുലര്‍ച്ചെ വരെയും, പിറ്റേന്ന് ഉച്ചവരെയും വിവാഹ ചടങ്ങുകള്‍ നടക്കും. ഒരു രാത്രിയും ഒരു പകലും നീളുന്ന വിവാഹ ചടങ്ങുകളോടനുബന്ധിച്ചാണ് തുടി കൊട്ടിപ്പാടലും നൃത്തവും നടക്കുന്നത്. തുളുവാണ് മാവിലന്റെ മാതൃഭാഷ (ഇത് നിലവിലെ ഭാഷാപട്ടികയിലുള്ള തുളുവില്‍ നിന്ന് വ്യത്യസ്തമാണ്). തുളു ഭാഷയിലും മലയാളത്തിലുമുളള നിരവധി പാട്ടുകള്‍ മംഗലം കളിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഗോത്രത്തിന്റെ പ്രതിഷേധവും ചരിത്രവും പറയുന്ന പാട്ടുകള്‍ പോലെ തന്നെ മറ്റു വിഭാഗങ്ങളുടെ ചരിത്രവും അപദാനങ്ങളും പാടേണ്ട ചുമതലയും മാവിലന്‍മാരില്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അടിച്ചമര്‍ത്തലിന്റെ കാലഘട്ടത്തില്‍ ഇത് നിശബ്ദമായി ഗോത്രം അനുസരിച്ചു. ഇന്ന് മംഗലം കളി അവതരിപ്പിക്കുമ്പോള്‍ അത്തരം പാട്ടുകള്‍ ഉപയോഗിക്കുന്നില്ല. വിവാഹം കഴിഞ്ഞ് വരന്റെ കുടിലിലേക്ക് പോകുമ്പോള്‍ പോകുന്ന വഴിയിലുള്ള നായര്‍, ഈഴവ, മുസ്ലീം, ബ്രാഹ്മണ വീടുകളില്‍ തുടികൊട്ടി പാടി ആടണം എന്ന് നിര്‍ബന്ധിച്ചിരുന്നു. രാത്രിയോടെ കുടിയില്‍ എത്തിയാല്‍ പിറ്റേന്ന് അതിരാവിലെ നവവധുവും വരനും പണിക്ക് പോകേണ്ടിയിരുന്നു. മംഗലം കളിയുടെ പാട്ടുകളെ പന്തല്‍പാട്ട്, പുര്‍ളിപാട്ട്, ചെന്തുപാട്ട്, ചിങ്കിരിപ്പാട്ട്, ഇക്വാമാജോ, മണി നങ്കരെ, കൂമകൂമ, ചാളപ്പാട്ട്, അരണപാട്ട് മാപ്പിളപാട്ട്, തണ്ടാന്‍ പാട്ട് ,പടപ്പാട്ട്,കോയിപ്പാട്ട് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. നൂറോളം പാട്ടുകള്‍ മംഗലം കളിയുടെ ഭാഗമാണ്.

 

You must be logged in to post a comment Login