തുരപ്പനെ തുരത്താന്‍ കാന്താരി

പയര്‍ വര്‍ഗ്ഗങ്ങള്‍
കായ്തുരപ്പന്റെ ഉപദ്രവം പയറുവര്‍ഗ്ഗങ്ങളില്‍ കാണാം. ഇതിനെതിരേ നേര്‍പ്പിച്ച-ഗോമൂത്രം-കായം-കാന്താരി മുളക് ലായനി -തളിക്കുന്നത് നല്ലതാണ്. സെന്റിന് ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് പൂവിടുന്ന സമയത്ത് ചേര്‍ക്കുന്നതും നല്ലതാണ്.

വഴുതന മുളക്
നട്ട് രണ്ട് മാസം പ്രായമായ തൈയുടെ ചുവട്ടില്‍ കള നീക്കി മണ്ണ് അടുപ്പിക്കണം. ഒരു കിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് നല്ലതാണ്.  മുളകിന്  നീര്‍വാഴ്ച നന്നായിരിക്കണം. ബാക്ടീരിയ മൂലമുള്ള  വാട്ടം നിയന്ത്രിക്കാന്‍ 100ഗ്രാം കുമ്മായം ചെടിക്ക് ചുറ്റും വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കാം.

kanthari

സ്യൂഡോമോണആസ് ഫഌറസെന്‍സ് 20 മില്ലിഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ മണ്ണില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.  ആന്ത്രാക്‌നോസ് രോഗത്തിനെതിരേ ബോര്‍ഡോ മിശ്രിതംഫലപ്രദമാണ്. ഇലചുരുളന്‍, മൊസേക്ക് എന്നീ വൈറസ് രോഗങ്ങളെ പരത്തുന്ന ചെറുകീടങ്ങളെ നിയന്ത്രക്കാന്‍ വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍, നാറ്റപ്പൂച്ചെടി എമല്‍ഷെന്‍ എന്നിവ ഫലപ്രദമാണ്. വഴുതനയ്ക്ക് കായും, തണ്ടും തുരക്കുന്ന കീടത്തിന്റെ ഉപദ്രവം കാണാറുണ്ട്.കേടുവന്ന ഭാഗങ്ങല്‍ മുറിച്ചെടുത്ത് നശിപ്പിക്കുക, ഇന്ന് മാര്‍ക്കറ്റില്‍ ഡൈഫല്‍, ഡെല്‍ഫിന്‍, ഹാള്‍ട്ട്, ബയോ ആപ്‌സ്, ബയോലെപ്പ് എന്നീ പേരുകളില്‍ ബാസിലസ്സ് തുറഞ്ചിയെന്‍സിസ് ബാക്ടീരിയ ലഭിക്കും. ബയോലിപ്പ് 0.7 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ സ്‌പ്രേ ചെയ്യുണംത് ഫലപ്രദമാണ്.

വെള്ളരി വര്‍ഗ്ഗങ്ങള്‍
പാവല്‍, പടവലത്തിന് തടമൊന്നിന് ഒരു കിലോ ചാണകം- കമ്പോസ്റ്റ് എന്ന അളവില്‍  വളം ചേര്‍ക്കാം. കായ്ച്ചു തുടങ്ങിയ പാവലത്തിനും പടവലത്തിനും ചാണക സ്ലറി രണ്ട് ആഴ്ചയിലൊരിക്കല്‍ തളിക്കാം. മുരടിപ്പിനെതിരേ വെളുത്തുള്ളി നീര് തളിക്കാം. വെള്ളരി വര്‍ഗ്ഗങ്ങളിലെ കായീച്ചയെ നിയന്ത്രിക്കാന്‍ കടലാസ്സുപൊതികളില്‍  കായ്കള്‍ മറയ്ക്കുക. ഇതിനായി നീളത്തിലുള്ള പൊളിത്തീന്‍ കൂടുകളും ഇന്ന് ലഭ്യമാണ്. പടവലം ഈ തരം കൂടുകളിലിറക്കി അറ്റം കെട്ടുക. ഫിറമോണ്‍ കെണി വിജയകരമാണ്.

You must be logged in to post a comment Login