തുര്‍ക്കിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്കു മറിഞ്ഞ് കുട്ടികളുള്‍പ്പെടെ 14 മരണം; മരിച്ചത് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

accident

അങ്കാറ: തുര്‍ക്കിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്കു മറിഞ്ഞ് 14 മരണം. മരിച്ചവരില്‍ ആറു കുട്ടികളും ഉള്‍പ്പെടുന്നു. 26 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഹാതയ് പ്രവിശ്യയിലുള്‍പ്പെട്ട സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

accident 2

വിനോദയാത്ര കഴിഞ്ഞ് കുട്ടികളുമായി മടങ്ങുകയായിരുന്ന ബസ്, കാറുമായി കൂട്ടിയിടിച്ച് കനാലിലേക്കു മറിയുകയായിരുന്നു. മാതാപിതാക്കളും അധ്യാപകരും ബസിനകത്തുണ്ടായിരുന്നു. ഒരു അധ്യാപികയും ബസ് ഡ്രൈവറും സഹായിയും മരിച്ചവരില്‍പ്പെടുന്നു.

You must be logged in to post a comment Login