തൂത്തുവാരി

ബുലവായോ : സിംബാബ്‌വെയ്‌ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യ വിജയം പിടിച്ചെടുത്തു. അവസാന ഏകദിനത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‌വെയെ തോല്‍പിച്ചത്. വിദേശത്ത് ആദ്യ സമ്പൂര്‍ണ്ണ ഏകദിന വിജയമാണ് ഇന്ത്യയുടേത്. അഞ്ചാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിന് എതിരാളികള്‍ക്കെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 39.5 ഓവറില്‍ 163 റണ്‍സിന് പുറത്തായി.
സ്‌കോര്‍ സിംബാബ്‌വെ 39.5 ഒവറില്‍ 163. ഇന്ത്യ-34 ഓവറില്‍ 164 ന് മൂന്ന്. ഇന്ത്യയ്ക്ക് വേണ്ടി അമിത് മിശ്ര ആറു വിക്കറ്റുകള്‍ നേടിയപ്പോള്‍ ബാറ്റസ്മാന്‍മാരായ രഹാനെ 50 (106) റണ്‍സും, ജഡേജ 48(85) റണ്‍സും , ദവാന്‍ 41(48) റണ്‍സും നേടി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സിംബാബ്‌വെയെ  ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍ അമിത് മിശ്ര ഗ്രൗണ്ടില്‍ നിറഞ്ഞാടി ആറു വിക്കറ്റുകള്‍ കൈപ്പിടയിലാക്കിയപ്പോള്‍ സിംബാബ്‌വെന്‍ ബാറ്റിംഗ് നിരയില്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് അഞ്ചക്കം കടക്കാന്‍ സാധിച്ചത്.  8.5 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് മിശ്ര ആറു വിക്കറ്റുകള്‍ നേടിയത്. പരമ്പരയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ടീം ഇന്ത്യ ഇതാദ്യമായാണ് വിദേശത്ത് സമ്പൂര്‍ണ്ണ ഏകദിനപരമ്പര സ്വന്തമാക്കുന്നത്.

indiaപരമ്പര തുടങ്ങുംമുമ്പ് ഒരു മത്സരത്തിലെങ്കിലും ഇന്ത്യയെ അമ്പരപ്പിക്കുമെന്നായിരുന്നു സിംബാബ്‌വേ കോച്ച് ആന്‍ഡി വാലറുടെ അവകാശവാദം. സ്വന്തം നാട്ടിലെ ആനുകൂല്യങ്ങള്‍ മുതലാക്കി സിംബാബ്‌വേ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്ന ലാഘവത്തോടെ ഓരോ മത്സരവും ജയിച്ചുകയറിയ ടീം ഇന്ത്യ എതിരാളികളെ നിഷ്പ്ര’രാക്കി.
അവസാന മത്സരത്തിലു വിജയ പരമ്പര നേടിയ സന്തോഷത്തിലാണ് ടീം ഇന്ത്യയുടെ സൂപ്പര്‍ നായകന്‍ വീരാട് കോഹ്‌ലിക്ക്.  ചാമ്പ്യന്‍സ് ട്രോഫിക്കും ത്രിരാഷ്ട്ര ഏകദിന വിജയത്തിനും ശേഷം ഇന്ത്യ നേടുന്ന മൂന്നാമത്തെ കിരീടമാണ് സിംബാബ്‌വെയിലേത്.

 

 

You must be logged in to post a comment Login