തൃശൂരില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

accident-new

തൃശൂര്‍: തൃശൂരില്‍ ഇന്നോവ കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞ് കയറി രണ്ട് പേര്‍ മരിച്ചു.  അമല ആശുപത്രിക്ക് സമീപം ബസ് കാത്ത് നിന്നവരാണ് അപകടത്തില്‍പെട്ടത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചയാളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസ്‌സ്റ്റോപ്പ് പൂര്‍ണമായും തകര്‍ന്നു.

You must be logged in to post a comment Login