തൃശൂർ നാല് വയസ്സുകാരിയുടെ മരണം; പ്രതി ഷൈലജയ്ക്ക് ജീവപര്യന്തം തടവ്

തൃശൂർ പുതുക്കാട് നാലു വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ ബന്ധു ഷൈലജയ്ക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2016 ഒക്ടോബർ 13നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും നീഷ്മയുടെയും നാലു വയസുകാരി മേബയെ, വീട്ടുകാരോടുളള മുൻ വൈരാഗ്യം വച്ച് ബന്ധുകൂടിയായ ഷൈലജ മണലി പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം ഉറപ്പാക്കാൻ കുട്ടിയുടെ പിതാവിനോടും മറ്റു ബന്ധുക്കളോടും മേബയെ ബംഗാളികൾ കൊണ്ടുപോയതാണെന്ന് ഷൈലജ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

വിചാരണക്ക് ശേഷം പ്രതിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകളിലൂടെ സഞ്ചരിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.

മേബയുടെ അച്ഛനും അമ്മയും ഓസ്േ്രടലിയയിൽ ജോലി ചെയ്യുന്നതിനാൽ തന്നെ വീഡിയോ കോൺഫറൻസ് വഴി മൊഴി രേഖപ്പെടുത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെന്ന പ്രത്യേകതയും കേസിനുണ്ട്.

You must be logged in to post a comment Login