‘തെങ്കാശിപ്പട്ടണം’ സെറ്റില്‍വെച്ച് തന്റെ പ്രണയം ദിലീപിനോട് പറഞ്ഞിട്ടുണ്ടെന്ന് കാവ്യ മാധവന്‍

Image result for kavya madhavan latest news dileep

ദിലീപ് മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതു മുതല്‍ ദിലീപും കാവ്യയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത സജീവമാണ്. തന്റെ വിവാഹക്കാര്യം മകള്‍ മീനാക്ഷിയാണ് തീരുമാനിക്കുന്നതെന്നു ദിലീപ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ കാവ്യയും മനസ്സു തുറക്കുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കാവ്യ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നത്.

ദിലീപ്കാവ്യ വിവാഹത്തെ കുറിച്ചുള്ള എല്ല ഊഹാപോഹങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും തിരശീലയിടുന്നതായിരുന്നു കാവ്യയുടെ പ്രതികരണം.  ‘2015 ജനുവരി 16 നായിരുന്നു ആദ്യവാര്‍ത്ത കേട്ടത്. പിന്നെ എല്ലാമാസവും 16-ാം തീയതി വിവാഹവാര്‍ത്തയുടെ അപ്‌ഡേഷന്‍ ഉണ്ടാകും. ഏറ്റവും അവസാനം വന്നത് ജൂണ്‍ 20ാം തീയതിയായിരുന്നു. വിവാഹ വാര്‍ത്തയെക്കുറിച്ച് പറയാന്‍ അച്ഛന്‍ പത്രസമ്മേളനം നടത്തി എന്ന പേരിലുള്ള പത്രകട്ടിംഗ് പോലും കണ്ടിരുന്നു. സഹികെട്ട് അവസാനം ഫെയ്സ്ബുക്കില്‍ ഇതൊന്നുമല്ല സത്യം’ എന്ന് എഴുതേണ്ടിവന്നതായി കാവ്യ പറയുന്നു.

Image result for kavya madhavan dileep

വിവാഹം എന്നു കേള്‍ക്കുമ്പോഴേക്കും വീട്ടിലേക്കെത്തുന്ന അഭിനന്ദന കോളുകള്‍ക്ക് മറുപടി പറഞ്ഞു മടുത്തു. പലപ്പോഴും അച്ഛനോടും അമ്മയോടും സങ്കടം തോന്നാറുണ്ട്. വിവാഹം ആയാല്‍ എല്ലാവരെയും അറിയിക്കും. അത് ഒളിച്ചു വയ്‌ക്കേണ്ട ഒന്നല്ല എന്നും കാവ്യ പറയുന്നു.

മഞ്ജു വാര്യരുമായുള്ള ബന്ധം വേര്‍പിരിയാന്‍ കാരണം തന്നെ കാവ്യയാണ് എന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിച്ചിരുന്നു. ഈ വിഷയങ്ങള്‍ ഒക്കെ നില്‍ക്കുമ്പോള്‍ തന്നെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ദിലീപിനോടു പറഞ്ഞിരുന്നെന്നാണ് കാവ്യ പറയുന്നത്. ഇക്കാര്യം ആദ്യം തുറന്നു പറഞ്ഞതും ദിലീപിനോടായിരുന്നു. തെങ്കാശിപ്പട്ടണം സിനിമയുടെ സെറ്റില്‍ വെച്ച്. താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാമുകനെ കുറിച്ചുള്ള കാര്യമാണ് കാവ്യ പറഞ്ഞിരുന്നത്.

കഥ ഇങ്ങനെയാണ്:

‘വീടിനടുത്തുള്ള ഒരു ചേച്ചി കാവ്യയോട് എന്നും ഒരു ചെറുപ്പക്കാരനെക്കുറിച്ച് പറയുമായിരുന്നു. കാവ്യ ഒരിക്കലും അയാളെ കണ്ടിട്ടില്ല. എന്നാല്‍ അയാള്‍ എന്നു കാവ്യയെ കാണും. താരത്തിന്റെ ഒരു സിനിമ പോലും വിടാതെ അയാള്‍ കാണുമായിരുന്നത്രേ. സ്ഥിരമായി ചേച്ചിയുടെ ഈ പറച്ചില്‍ കേട്ടപ്പോള്‍ കാവ്യയ്ക്ക് ആ ചെറുപ്പക്കാരനോട് ഇഷ്ടം തോന്നി.

കാണാമറയത്തുള്ള കാമുകനെ കാണണമെന്ന് കാവ്യ ഒരിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ കാവ്യയുടെ ഹൃദയം തകര്‍ത്തുകൊണ്ട് ചേച്ചി ആ സത്യം തുറന്നു പറഞ്ഞു. ആ ചെറുപ്പക്കാരന്‍ രണ്ട് ദിവസം മുമ്പ് അസുഖം വന്ന് മരിച്ചുപോയി എന്ന്’.

സംഭവം ദിലീപിനോട് പറഞ്ഞപ്പോള്‍ കാവ്യയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു. പക്ഷേ കഥ കേട്ട് ദിലീപ് പൊട്ടിച്ചിരിക്കുകയായിരുന്നു. കാരണം കാവ്യയുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ആ ചേച്ചി ഉണ്ടാക്കിയ കള്ളക്കഥ ദിലീപിന് മനസിലായതു കൊണ്ട്‌.

You must be logged in to post a comment Login