തെരഞ്ഞെടുപ്പിന് കരുത്തേകാന്‍ പ്രിയങ്ക എത്തുന്നു; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നയിക്കുന്ന റോഡ് ഷോ ഇന്ന് ലക്‌നൗവില്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി  പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നയിക്കുന്ന റോഡ് ഷോ ഇന്ന്. ലക്‌നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. സംഘടന തലത്തില്‍ പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ സംസ്ഥാനത്ത് പ്രിയങ്കയുടെ വ്യക്തി പ്രഭാവം ചലനങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റ പ്രതീക്ഷ.

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യസിന്ധ്യയും റോഡ് ഷോയിലുണ്ടാകും.

You must be logged in to post a comment Login