തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങും; ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തും; നിലപാട് തിരുത്തി വി മുരളീധരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് വി.മുരളീധരന്‍. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അതാണ് തന്റെയും നിലപാട്. ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തും. ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതിനിടെ കെ.​എം.​മാ​ണി​യെ ചൊ​ല്ലി ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റിയുണ്ടായി. വി.​മു​ര​ളീ​ധ​ര​നെ​തി​രേ ചെ​ങ്ങ​ന്നൂ​രി​ലെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് പ​രാ​തി ന​ൽ​കുകയും ചെയ്തിരുന്നു. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ​രാ​തി കു​മ്മ​നം യോ​ഗ​ത്തി​ൽ വാ​യി​ച്ചു. മു​ര​ളീ​ധ​ര​ൻ പ്ര​സ്താ​വ​ന തി​രു​ത്ത​ണ​മെ​ന്നു സം​സ്ഥാ​ന കു​മ്മ​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്യം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ല​മു​ട​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണു മു​ര​ളീ​ധ​രന്റേതെന്ന് എം.​ടി.​ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

നേ​ര​ത്തെ, കെ.​എം.​മാ​ണി​യെ ചൊ​ല്ലി ബി​ജെ​പി​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രു​ന്നു. മാ​ണി​യെ സം​ബ​ന്ധി​ച്ച ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​ന്റെ നി​ല​പാ​ടു ത​ള്ളി പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ രം​ഗ​ത്തെ​ത്തി​യ​താ​ണ് ഈ ​നി​ര​യി​ലെ ഒ​ടു​വി​ലത്തെ പ​രാ​മ​ർ​ശം. ആ​രോ​ടും അ​യി​ത്ത​മി​ല്ലെ​ന്നും വോ​ട്ടാ​ണ് പ്ര​ധാ​ന​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. വോ​ട്ടി​നാ​യി ആ​രു​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി.

അ​ഴി​മ​തി​ക്കാ​ര​നാ​യ മാ​ണി​യെ വേ​ണ്ടെ​ന്ന് വി.​മു​ര​ളീ​ധ​ര​നും മാ​ണി​യോ​ട് അ​യി​ത്ത​മി​ല്ലെ​ന്നു ചെ​ങ്ങ​ന്നൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യും ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്കു​ള്ളി​ൽ സ​മ​വാ​യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്.

You must be logged in to post a comment Login