തെരഞ്ഞെടുപ്പ് അവലോകനം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. വോട്ടിങ് ശതമാനം ഉയര്‍ന്നത് എതൊക്കെ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്യും എന്നതടക്കമുള്ള കാര്യങ്ങളാണ് ഇന്നത്തെ യോഗം അവലോകനം ചെയ്യുക. വിവിധ ജില്ലാ കമ്മിറ്റികളും വോട്ട് ശതമാനക്കണക്കുകളും ഇന്ന് സെക്രട്ടറിയറ്റ് യോഗത്തില്‍ ചര്‍ച്ചയാകും.

പാർലമെന്‍റ് നിയോജക മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റികളും തെരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ട് ശതമാനം സംബന്ധിച്ചും നേരത്തേ തന്നെ പ്രാഥമിക വിലയിരുത്തൽ നടത്തിയിരുന്നു. ഈ റിപ്പോർട്ടുകൾ സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യും. അതേസമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ താഴേത്തട്ടിൽ പാളിച്ചയുണ്ടായതായി സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാകമ്മറ്റി വിലയിരുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം യോഗം ചര്‍ച്ചയ്ക്ക് വിധേയമാക്കും.

You must be logged in to post a comment Login