തെരഞ്ഞെടുപ്പ് ചൂടില്‍ കര്‍ണാടക; സോണിയ ഗാന്ധിയും യോഗി ആദിത്യനാഥും സിദ്ധരാമയ്യയും ഇന്ന് പ്രചാരണപരിപാടികളില്‍ പങ്കെടുക്കും

 

ബംഗലൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ പ്രചാരണപരിപാടികള്‍ ശക്തമാക്കി പാര്‍ട്ടികള്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ സംസ്ഥാനത്തുടനീളം ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

ഭട്ട്കല്‍, ബൈന്ദൂര്‍, മുഡാബിഡ്, വിരാജ്‌പേട്ട്, സുള്ളിയ തുടങ്ങിയ സ്ഥലങ്ങളിലാകും യോഗി ആദിത്യനാഥ് പ്രചാരണപരിപാടികള്‍ നടത്തുക.വിരാജ്പൂരില്‍ വൈകീട്ട് മൂന്ന് മണിക്ക് സോണിയ ഗാന്ധി പൊതുപരിപാടിയില്‍ പങ്കെടുക്കും.മൈസൂരുവില്‍ ജനങ്ങളെ സിദ്ധരാമയ്യ അഭിസംബോധന ചെയ്യും. ടിപ്പു സുല്‍ത്താനാണ് പ്രചാരണരംഗത്തെ ചൂടന്‍ വിഷയം. ഹിന്ദുവിരുദ്ധനായ ടിപ്പു സുല്‍ത്താനെ ആഘോഷിച്ച് കര്‍ണാടകയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ടിപ്പുവിന്റെ ജന്മവാര്‍ഷിക ആഘോഷിച്ചത് ശരിയായില്ല. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.

You must be logged in to post a comment Login