തെലുങ്കാന രൂപീകരണത്തിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ആന്ധ്രയില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കം ചര്‍ച്ചയില്‍ പങ്കെടുത്തു. cong bg
ഭൂരിഭാഗവും സംസ്ഥാന രൂപീകരണത്തിന് അനുകൂലമായാണ് നിലപാട് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.തെലുങ്കാന വിഷയത്തില്‍ കോണ്‍ഗ്രസ് രൂപീകരിച്ച സമിതിയുടെ കണ്ടെത്തലുകളും പരിഗണിച്ചാണ് തീരുമാനം എന്നാണ് അറിയുന്നത്. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റിയിലും വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അറിയിക്കുന്നത്.

You must be logged in to post a comment Login