തെലുങ്ക് നടി വീടുവിട്ടത് രണ്ടാനച്ഛന്റെ പീഡനം ഭയന്ന്

Sirishaരണ്ടാനച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാലാണ് വീടുവിടേണ്ടി വന്നതെന്ന് തെലുങ്ക് നടി സായി സിരിഷ.നടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാനച്ഛന്റെ പീഡനം പുറം ലോകത്തെയറിയിച്ച് സായി സരിഷ രംഗത്തെത്തിയത്.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലൂടെയാണ് വെളിപ്പെടുത്തല്‍.തന്റെ രണ്ടാനച്ഛന്‍ നീലപ്രസാദ് റാവു സ്ഥിരമായി പീഡിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇത് സഹിക്കവയ്യാതെയാണ് വീടുവിട്ടതെന്നും സിരിഷ വ്യക്തമാക്കി. വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കിയായിരുന്നു രണ്ടാനച്ഛന്റെ ഉപദ്രവം.

‘ലവ് അറ്റാക്ക്’ എന്ന തെലുങ്ക് സിനിമയുടെ ലോക്കേഷനില്‍ നിന്നാണ് സിരിഷയെ കാണാതായത്.

You must be logged in to post a comment Login