തെഹല്‍ക്ക കേസ്:അന്വേഷണം ഭൂരിഭാഗവും പൂര്‍ത്തിയായി; ഫെബ്രുവരി അഞ്ചോടെ കുറ്റപത്രം സമര്‍പ്പിക്കും

തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ലൈംഗികാരോപണക്കേസില്‍ ഫെബ്രുവരി അഞ്ചോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഗോവ പോലീസ് അറിയിച്ചു.പ്രസ്തുത കേസിലെ അന്വേഷണം ഭൂരിഭാഗവും പൂര്‍ത്തിയായെന്നും മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലില്‍ വെച്ച് തേജ്പാല്‍ തന്നെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് തെഹല്‍കയിലെ ജൂനിയര്‍ പത്രപ്രവര്‍ത്തക നല്‍കിയ പരാതി.

2013 നവംബര്‍ 30 ന് അറസ്റ്റ് ചെയ്യപ്പെട്ട തേജ്പാല്‍ ഇപ്പോള്‍ വാസ്‌കോയിലെ സദാ സബ് ജയിലിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354എ,376, 376(2)കെ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

You must be logged in to post a comment Login