തെഹല്‍ക്ക ലൈംഗികാരോപണം: തരുണ്‍ തേജ്പാലിന് ഗോവ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു

ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനു ഗോവ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. ചോദ്യം ചെയ്യലിനായി പനജിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രിയാണ് സമന്‍സ് അയച്ചത്. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇതേസമയം, ഗോവ പൊലീസ് മുംബൈയിലെത്തി പീഡനത്തിന് ഇരയായ പത്രപ്രവര്‍ത്തകയില്‍ നിന്ന് ഇന്നലെ മൊഴിയെടുത്തു. ഗോവയിലെ കോടതിക്കു മുന്‍പാകെ ഹാജരായി മൊഴി നല്‍കാന്‍ യുവതി തയാറാണെന്ന് അറിയിക്കുകയും ചെയ്തു. തരുണ്‍ തേജ്പാല്‍ രാജ്യം വിടാതിരിക്കാന്‍ ഗോവ പൊലീസ് എമിഗ്രേഷന്‍ അധികൃതര്‍ക്ക് കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

You must be logged in to post a comment Login