തേങ്ങ കൊണ്ടെറിഞ്ഞു; ബൈക്ക് ഓടിച്ച് വന്ന ചാക്കോച്ചന്‍ മലര്‍ന്നടിച്ച് വീണു; വീഡിയോ

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ വര്‍ണ്യത്തില്‍ ആശങ്ക തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വ്യത്യസ്തമായ ലുക്കിലാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്. ലമ്പടനും മുഴുക്കുടിയനുമായ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ചിത്രത്തിന് വേണ്ടി ബുദ്ധിമുട്ടേറിയൊരു രംഗം അദ്ദേഹം ചെയ്യുകയുണ്ടായി. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ കരിക്ക് വച്ച് എറിയുന്നതാണ് ചിത്രീകരിക്കേണ്ടത്. അപകടം പിടിച്ച രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകനും നിര്‍മാതാവും നിര്‍ബന്ധം പിടിച്ചെങ്കിലും തനിയെ ചെയ്യാമെന്ന് ചാക്കോച്ചന്‍ തീരുമാനിക്കുകയായിരുന്നു.

അവസാനം ഏറെ കൃത്യതയോടെ തന്നെ ചാക്കോച്ചന്‍ ആ ഷോട്ട് പൂര്‍ത്തിയാക്കി. സെറ്റിലുള്ളവര്‍ ഒന്നടങ്കം കയ്യടിക്കുകയും ചെയ്തു.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഒന്നര വര്‍ഷത്തിന് ശേഷമാണ് പുതിയ സിനിമയുമായി സിദ്ധാര്‍ത്ഥ് വരുന്നത്.

You must be logged in to post a comment Login