തേന്‍ഒഴുകും മല തെന്മല

14322482_1192707940803738_3843631058580667198_n

തേന്‍ഒഴുകും മലയാണ് തെന്മല .നിത്യഹരിത വനങ്ങള്‍ മേലാപ്പ് ചാര്‍ത്തിയ വനസൗന്ദര്യം കണ്ടുതീര്‍ക്കാണ് ഒരു ദിവസം പോരാ. പ്രകൃതിയുടെ മനോഹാരിത അതിന്റെ പരകോടിയില്‍ ആണ് ഇവിടെ. പ്രകൃതിയും കാലവും ഇവിടെ സമന്വയിച്ചിരിക്കുന്നു. ഇന്ത്യയിലെ പഴമയുള്ള നദീതടസംസ്സ്‌ക്കാരം രൂപപെട്ടത് ഈ പ്രദേശങ്ങളില്‍ ആണത്രേ. കാടിന്റെ ആകാശകാഴ്ച കാണാന്‍ കാനോപി വാക്കിംഗ് ഒരുക്കിയിട്ടുണ്ട്.തെന്മല ഇകോ ടുറിസം പ്രൊമോഷന്‍ സൊസൈറ്റി ആണ് ടൂറിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സൗകര്യം ഒരുക്കി കൊ ടുക്കുന്നത്.തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.
ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്.
ഈ കാടുകളില്‍ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്പദമാക്കിയാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്.കാടിന്റെ ഭംഗി എത്രകണ്ടാലും മതിവരില്ല .എന്നാല്‍ തെന്മലയുടെ ഏറ്റവും വലിയ ആകര്‍ഷണം ബട്ടര്‍ഫ്‌ലൈ പാര്‍ക്ക് ആണ്. ആദ്യം കണ്ണില്‌പെടുന്ന ഒരു കുഞ്ഞു പൊട്ടു പിന്നെ അനേകം കളറുള്ള വിസ്മയച്ചിറകുകളുമായി നമുക്ക് ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റ ചന്തമായി മാറുന്നു. അമ്പരപ്പിക്കുന്ന വര്‍ണ ബഗോയോടെ കൈ തൊടാന്‍ ചെല്ലുമ്പോള്‍ പാറിയകന്നു വീണ്ടും അരികിലെത്തി പൂക്കളെ ഉമ്മവെച്ചതും തേന്‍ നുകര്‍ന്നു തെന്നി തെറിച്ചു പോകുന്ന പൂമ്പാറ്റകള്‍ ഏഴഴകിന്റെ മഴവില്‍ ചന്തം വരക്കുന്നു.

14344915_1192707170803815_8922168690523431928_n
രണ്ടര ഹെക്ടറോളം പരന്നുകിടക്കുന്ന സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ 175 ല്‍ അധികം ഇനം അധികം ശലഭങ്ങളുണ്ട്.പാര്‍ക്കില്‍ 600 മീറ്ററോളം വരുന്ന പാതയിലൂടെ സാവധാനം നടന്നു നോക്കു, വര്ണവൈവിധ്യത്തിന്റെ മായക്കാഴച്ചകളുമായി നമുക്കൊപ്പം ഉണ്ടാകും ഈ കൊച്ചു ശലഭങ്ങള്‍..
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഉള്ളതും ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട് . നേച്ചര്‍ ട്രെയിന്‍, താമരക്കുളം, മൌണ്ടന്‍ ബൈക്കിങ്, റോക്ക് ക്‌ളൈംബിങ്, റാപ്പലിങ്, റിവര്‍ ക്രോസിങ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. പ്രകൃതിക്കിണങ്ങും തരത്തില്‍ വളരെ ചിട്ടയായിട്ടാണ് അതിന്റെയൊക്കെ രൂപകല്‍പ്പന. പിന്നെ ചെറിയ തടാകം അതില്‍ ചെറുവഞ്ചികള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
ഓരോ ജെന്മനഷ്ത്രത്തിന്റെയും സ്വന്തമായ 27 ജന്മവൃഷങ്ങള്‍ ആണ് നക്ഷത്രവനത്തില്‍ വളരുന്നത്. ഒരാളുടെ ആരോഗ്യവും ഐശ്വര്യവും ജീവിതവുമെല്ലാം നിര്‍ണ്ണയിക്കുന്നതില്‍ ഈ മരങ്ങള്‍ക്ക് പ്രധാനകഴിവുണ്ടന്നു വിശ്വസിക്കുന്നു. എല്ലാത്തിലും പേരുകള്‍ എഴുതിയിരുന്നു. കാഞ്ഞിരം തൊട്ടു എരുക്ക് വരെയുള്ള മരങ്ങള്‍ ഇവിടെയുണ്ട്. ഓരോരുത്തരുടെയും ജന്മവൃക്ഷത്തിന്റെ ഒപ്പം നിന്ന് ഫോട്ടോയും എടുക്കാം.

14344711_1192706980803834_3080819158510399879_n
തെന്മല ഡാം അതിന്റെ എല്ലാ പ്രൗഢിയോടെയും നിറഞ്ഞു നില്‍ക്കുന്നു. മലഞ്ചരിവിലൂടെയുള്ള നടപ്പാതകള്‍, കാട്ടിലൂടെയുള്ള ചെറുപാതകള്‍, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയര്‍ത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, രക്കൊമ്പുകളിലുള്ള കൂടാരങ്ങള്‍, ശില്‌പോദ്യാനം, മാന്‍ പാര്‍ക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു ‘ഇക്കോഫ്രണ്ട്‌ലി’ വിഭാഗം. ശില്‍പോദ്യാനത്തില്‍ ജീവസ്സുറ്റ ശില്പങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നിര്‍മ്മാണ വൈദഗ്ദ്യം തുറന്നു കാട്ടുന്നതും, പ്രകൃതിയെക്കുറിച്ചു ഒരു വീണ്ടുവിചാരം ഉണ്ടാക്കുന്നതും ആയിരുന്നു ആ ശില്പങ്ങള്‍.
കുട്ടികള്‍ക്ക് സമയം ചിലവഴിക്കാന്‍ ഊഞ്ഞാലുകള്‍, വിശാലമായ പുല്‍ത്തകിടി ട്രീഹൌസ്, മാന്‍പേടകള്‍,ബോട്ടിങ്, മ്യൂസിക്കല്‍ ഫൌണ്ടന്‍ എന്ന് വേണ്ട കണ്ണിനും മനസ്സിനും സന്തോഷം തരുന്ന എല്ലാം ഒരുക്കി കാത്തിരിക്കുകയാണ് തെന്മല.

You must be logged in to post a comment Login