തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് വന്‍ നികുതി ഇളവ്  

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ നല്‍കിയത് വന്‍ നികുതിയിളവ്. ചാണ്ടിയുടെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ ഫയലുകള്‍ തിരിച്ചുവന്നതില്‍ ക്രമക്കേടുണ്ടായതിന് പിന്നാലെയാണ് റിസോര്‍ട്ടിന് നഗരസഭ നികുതി ഇളവ് നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നത്.

ഓരോ വര്‍ഷവും പതിനൊന്ന് ലക്ഷത്തോളം രൂപ നികുതിയിളവ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.കെട്ടിട നികുതി നല്‍കുന്നതില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് 2004 ലാണ് തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. നിലവിലുള്ള ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാരാണ് നികുതിയിളവ് നല്‍കാന്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ ഉത്തരവ് നഗരസഭ അംഗീകരിക്കുകയായിരുന്നു.

പിന്നീട് സംസ്ഥാനത്തും നഗരസഭയിലും മാറി മാറി അധികാരത്തില്‍ വന്ന ഇരുമുന്നണികളും ഇതേ തീരുമാനം നടപ്പാക്കി വരികയായിരുന്നു.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കിയത് വഴി 11 ലക്ഷം രൂപയാണ് ഒരു വര്‍ഷം സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നത്. 90,000 രൂപയായിരുന്നു ലേക്ക് പാലസിന് നികുതി അടക്കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് വഴി, നികുതി 30,000 രൂപയായി കുറയ്ക്കുകയായിരുന്നു.

You must be logged in to post a comment Login