തൊടിയിലെ സൗഹൃദച്ചീര

ദിവസം 100 ഗ്രാം ഇലക്കറിയാണ് പ്രായപൂര്‍ത്തിയായ ഒരാള്‍ കഴിക്കേണ്ടത്. പുരയിടക്കൃഷിയില്‍ ഉള്‍പ്പെടുത്താവുന്ന ഇലക്കറിയാണ് സൗഹൃദച്ചീര. തമിഴ്‌നാട്ടില്‍ വ്യാപകമായി കൃഷിചെയ്യുന്ന സൗഹൃദച്ചീരയുടെ ഇരട്ടപ്പേര് ലൈറ്റസ് ട്രീ. പോഷകമൂലകങ്ങള്‍ ധാരാളം അടങ്ങിയ സൗഹൃദച്ചീര കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും. സൗഹൃദച്ചീരയുടെ ഇലയ്ക്കും വേരിനും ഔഷധഗുണമുണ്ട്.

Spinach-in-Freezing-Temperaturesകമ്പ് നേരിട്ട് നട്ടും വേരുപിടിപ്പിച്ച തൈകള്‍ ഉപയോഗിച്ചുമാണ് വംശവര്‍ധന. ഒരടി വലിപ്പമുള്ള കുഴിയില്‍ ചാണകപ്പൊടി ചേര്‍ത്ത് സൗഹൃദച്ചീര നടാം. നന്നായിവളരാന്‍ ചാണകപ്പൊടിയും കടലപ്പിണ്ണാക്കും ചേര്‍ത്ത് മണ്ണുകൂട്ടണം. വളര്‍ച്ച നിയന്ത്രിക്കാന്‍ കമ്പ് കോതാം. വേനലില്‍ ആവശ്യത്തിന് നന നല്‍കണം. തുറസ്സായസ്ഥലത്ത് വളരുന്ന സൗഹൃദച്ചീരയില്‍ നല്ലപോലെ ഇലകള്‍ ഉണ്ടാകും. ഇളംപച്ചയായോ മഞ്ഞ കലര്‍ന്ന പച്ചയായോ കാണുന്നു. നല്ല രൂപഭംഗിയുള്ളതിനാല്‍ മുറ്റത്തെ അലങ്കാരച്ചെടികൂടിയാണ് സൗഹൃദച്ചീര.

ഒരിക്കലും പൂവിടാറില്ലെന്നതും ദീര്‍ഘകാലം ഇലകള്‍ നല്‍കുന്നുവെന്നതും കീടരോഗബാധയില്ലെന്നതും സൗഹൃദച്ചീരയ്ക്ക് ആരാധകരെ കൂട്ടുന്നു.
തളിരിലകള്‍ ചെറുതായി അരിഞ്ഞ് തോരന്‍ വെക്കാനും പരിപ്പിട്ട് കറി വെക്കാനും സൗഹൃദച്ചീര ഉത്തമം. മുട്ടയുമായി ചേര്‍ത്ത് ഓംലെറ്റും ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് കട്‌ലെറ്റും ഉണ്ടാക്കാന്‍ ഈ ഇല ഉപയോഗിക്കാം.

 

 

You must be logged in to post a comment Login