തൊടുപുഴ അല്‍ അസര്‍ ഉള്‍പ്പെടെ നാല് സ്വാശ്രയ കോളെജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് ലോധ കമ്മിറ്റിയുടെ അനുമതി l

medical
തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയ നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ലോധ കമ്മിറ്റി അനുമതി നല്‍കി. അല്‍ അസര്‍തൊടുപുഴ, പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഒറ്റപ്പാലം, മൗണ്ട് സിയോന്‍പത്തനംതിട്ട, ഡി.എംവയനാട് എന്നീ കോളെജുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇവയടക്കം ഏഴ് കോളെജുകളുടെ അനുമതി നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു.

കോളെജുകള്‍ക്ക് ലോധ കമ്മിറ്റി മുമ്പാകെ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയാണ് അനുമതി തടഞ്ഞിരുന്നത്. മൗണ്ട് സിയോണില്‍ 100 സീറ്റിനും മറ്റ് കോളെജുകളില്‍ 150 സീറ്റിനുമാണ് അനുമതി കിട്ടിയത്. ഇതോടെ ഈ വര്‍ഷം 550 സീറ്റുകളില്‍ കൂടി എം.ബി.ബി.എസ് പ്രവേശനത്തിന് വഴിതുറന്നു. സര്‍ക്കാരുമായി ഈ കോളെജുകള്‍ കരാറില്‍ ഏര്‍പ്പെടുന്നതോടെ 275 സീറ്റുകളില്‍ മെറിറ്റടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അലോട്ട്‌മെന്റ് നടത്താനാകും. രാജ്യത്തെ 18 സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശനാനുമതി നല്‍കിയതിലാണ് സംസ്ഥാനത്തെ നാല് കോളെജുകള്‍ ഉള്‍പ്പെട്ടത്.

You must be logged in to post a comment Login