തൊപ്പി ഒന്നിന് വില 27 ലക്ഷം

ഒരു തൊപ്പിയ്ക്ക് 27 ലക്ഷം ഞെട്ടെണ്ട അമേരിക്കന്‍ റാപ്പര്‍ ഫാരല്‍ വില്ല്യംസ് ഗ്രാമി പുരസ്‌കാരദാന ചടങ്ങില്‍ അണിഞ്ഞ തൊപ്പിയ്ക്കാണ് ലേലത്തില്‍ 27 ലക്ഷം രൂപ ലഭിച്ചത് . വിവിയന്‍ വെസ്റ്റ്‌വുഡ് ബഫല്ലോ ഹാറ്റാണ് വില്ല്യംസ് ഗ്രാമി ചടങ്ങിലെ പെര്‍ഫോമന്‍സില്‍ അണിഞ്ഞത്.

തന്റെ ചാരിറ്റബിള്‍ സംഘടനയായ ഫ്രം വണ്‍ ഹാന്‍ഡ് ടു അനതറിനു വേണ്ടി ഇബേയിലൂടെ നടത്തിയ ലേലത്തിലാണ് 27 ലക്ഷം രൂപയ്ക്ക് തൊപ്പി വിറ്റത്. അമേരിക്കന്‍ ഹോട്ടല്‍ ശൃംഖലയായ ആര്‍ബിസാണ് വില്ല്യംസിന്റെ തൊപ്പി ഇത്രയും അധികം തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ ലോഗോയുമായി സാമ്യം തോന്നുന്നതുകൊണ്ടാണ് തൊപ്പി സ്വന്തമാക്കിയത് എന്നാണ് ആര്‍ബിയുടെ വക്താക്കള്‍ അറിയിച്ചത്. അമേരിക്കന്‍ റാപ്പറും ഗാനരചയിതാവും സംഗീതസംവിധായകനുമായ ഫാരല്‍ വില്ല്യംസിന്റെ ഹാപ്പി എന്ന ആല്‍ബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

You must be logged in to post a comment Login