തൊപ്പി കൊണ്ടൊരു സെല്‍ഫി

വാഷിംഗ്ടണ്‍: സെല്‍ഫി പ്രേമികളെ കയ്യിലെടുക്കാന്‍ പ്രത്യേകതരം തൊപ്പിയുമായ ഏസര്‍ കമ്പനി. ഏത് ആംഗിളില്‍ നിന്നും സെല്‍ഫി എടുക്കാവുന്ന രീതിയിലുള്ള തൊപ്പിയാണ് പുതിയ ടാബ്‌ലറ്റായി ഏസര്‍ പുറത്തിറക്കിയിരിക്കുന്നത്.

വിസ്താരമേറിയ തൊപ്പിയില്‍ ഐക്കോണിയ എ-1 840 ടാബ്‌ലറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ ഡിസൈനറായ ക്രിസ്റ്റ്യന്‍ കൊവാന്‍ സാന്‍ലൂയിസാണ് ഏസറിനുവേണ്ടി തൊപ്പി രൂപകല്‍പ്പന ചെയ്തത്. സെല്‍ഫി പ്രേമികള്‍ക്ക് തൊപ്പി ഏറെ ഇഷ്ടപ്പെടുമെന്ന വിശ്വസത്തിലാണ് ഏസര്‍ കമ്പനി.

You must be logged in to post a comment Login