തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യമില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം

emply
ദുബൈ: തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യം നല്‍കിയില്ലെങ്കില്‍ തൊഴിലുടമകളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം. തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

നയങ്ങള്‍ നടപ്പാക്കുന്നതില്‍ തൊഴില്‍ മന്ത്രാലയം യാതൊരു വീഴ്ചയും നടത്തില്ലെന്നും താമസ സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്നും തൊഴില്‍ മന്ത്രി സഖര്‍ ഖൊബാഷ് സയീദ് ഖൊബാഷ് പറഞ്ഞു.

കൂടാതെ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും അദേഹം പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി മുബാറക് അല്‍ ദാഹിരി, ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്റ് ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാറിയും യോഗത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login