തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും സൗജന്യ റേഷന്‍ പരിധിയിലാക്കും

റോഡ്, പാലം നിര്‍മാണം, ഇതിനായുള്ള ഭൂമിയേറ്റെടുക്കല്‍ എന്നിവ ഈ പാക്കേജിന്റെ ഭാഗമാക്കും. അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കായി 20,000 കോടിയും പാക്കേജ് വരും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം.

പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമിവാങ്ങാനും വീടു മെച്ചപ്പെടുത്താനും 456 കോടി രൂപ വകയിരുത്തി. മുടങ്ങിക്കിടക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതി നടപ്പാക്കും. മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടി രൂപ വകയിരുത്തി.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ 100 കോടി രൂപ വകയിരുത്തി. കേരളത്തിലെ മുഴുവന്‍ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ആധുനികവല്‍ക്കരിക്കാന്‍ 150 കോടി. ഭിന്നശേഷി വിദ്യാലയങ്ങള്‍ക്ക് 20 കോടി രൂപ.

You must be logged in to post a comment Login