രാജ്യത്തെ താഴേത്തട്ടിലുള്ള തൊഴില്‍രഹിതര്‍ക്ക് തൊഴിലധിഷ്ഠിത മേഖലകളില്‍ പരിശീലനം നല്‍കുന്നതിനായി ഐസിഐസിഐ ഫൗണ്ടേഷന് ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്, ഐസിഐസിഐ അക്കാദമി ഫോര്‍ സ്കില്‍ എന്ന പേരിലുള്ള ഒരു പരിശീലന സ്ഥാപനത്തിന് തുടക്കം കുറിച്ചു. ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കുന്ന എട്ട് സെഷനുകളിലായി 4300 പേര്‍ക്ക് പരിശീലനം നല്‍കാനാണ് അക്കാദമി തയ്യാറെടുക്കുന്നത്. ജയ്പൂര്‍, സാംഗ്ലി, പൂനെ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക. 2016-ഓടെ 15000 ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഉല്‍പ്പാദനക്ഷമമായ പ്രായപരിധിയിലുള്ളവരുടെ ബാഹുല്യമാണ് ഇന്ത്യയുടെ മികവെന്നും അടുത്ത രണ്ട് ദശകത്തിനുള്ളില്‍ പുതുതായി വരുന്ന ആഗോള കര്‍മശേഷിയുടെ നാലിലൊന്നും ഇന്ത്യിയിലായിരിക്കുമെന്നും അക്കാദമിയുടെ ഉദ്ഘാടനം പ്രഖ്യാപിച്ച ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുകയെന്നത് രാഷ്ട്രം നേരിടുന്ന വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിലുള്ള ബാങ്കിന്റെ പങ്കാണ് അക്കാദമിയെന്നു ശ്രീമതി കൊച്ചാര്‍ പറഞ്ഞു.
You must be logged in to post a comment Login