തൊവരിമലയില്‍ പൊലീസ് ഇറക്കിവിട്ട ഭൂരഹിതര്‍ കളക്ടേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു; കല്‍പറ്റയിലേക്ക് ലോങ് മാര്‍ച്ചുമായി ആദിവാസികള്‍

കല്‍പ്പറ്റ: തൊവരിമലയില്‍ പൊലീസ് ഒഴിപ്പിച്ച ഭൂരഹിതര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കല്‍പ്പറ്റ കളക്ട്രേറ്റിലേക്ക് മാര്‍ച്ച്.കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം നടത്താനാണ് ഇവരുടെ തീരുമാനം. 13 പഞ്ചായത്തുകളില്‍ നിന്നായി എത്തിയ ഭൂരഹിതരാണ് വയനാട് തൊവരിമല വനഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്.

വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണ് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.
പ്രവൃത്തിക്കുന്നത് ലൈസന്‍സില്ലാതെ, അനധികൃത ചരക്ക് കടത്ത്, അമിത നിരക്ക് ഈടാക്കല്‍; മോട്ടോര്‍ വാഹന വകുപ്പിന്റെ ‘ഓപ്പറേഷന്‍ നൈറ്റ് റൈഡില്‍’ കുടുങ്ങി കല്ലടയടക്കമുള്ള ട്രാവല്‍സുകള്‍

ഇക്കഴിഞ്ഞ 21-ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പെലീസ് സമരം ചെയ്യുന്ന ഭൂരഹിതരെ വനം വകുപ്പിനൊപ്പം ചേര്‍ന്ന് ഒഴിപ്പിച്ചത്. നേരത്തെ സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്ക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റു ചെയ്തിരുന്നു.

 

You must be logged in to post a comment Login