തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണം; ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി

തോമസ് ചാണ്ടിക്കെതിരെ വീണ്ടും ഭൂമി തട്ടിപ്പ് ആരോപണം. മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണം. ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി സമീപവാസി കൈക്കലാക്കി. പിന്നീട് ഈ ഭൂമി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറി.

തട്ടിയെടുത്ത ഭൂമി തോമസ് ചാണ്ടിയുടെ വീടിന് തൊട്ടടുത്തുള്ളതാണ്്. ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തതായാണ് കണ്ടെത്തല്‍.

തോമസ് ചാണ്ടിക്കും കുടുംബത്തിനും എതിരെ വിജിലന്‍സ് കേസെടുത്തിരുന്നു . എന്നാല്‍ കേസില്‍ ഹൈക്കോടതി വിധിയും തോമസ് ചാണ്ടിക്ക് എതിരായിരുന്നു . ഭൂമി ദേവസ്വത്തിന് നല്‍കാനുള്ള കോടതി വിധി ഇനിയും നടപ്പായില്ല . റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയായില്ല .

You must be logged in to post a comment Login