തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇന്‍കം ടാക്‌സ് വിജിലന്‍സിന്റെ ഉത്തരവ്‌; ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇന്‍കം ടാക്‌സ് വിജിലന്‍സിന്റെ ഉത്തരവ്‌. കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പില്‍ വെളിപ്പെടുത്താത്ത 150 കോടിയെ കുറിച്ചാണ് അന്വേഷണം നടത്തുക.

അതേസമയം  മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിര്‍മ്മാണം തോമസ്​ ചാണ്ടി പൊളിച്ചുമാറ്റി. നാല് ഏക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ നീക്കി. നിലം നികത്താനായാണ് കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും നിര്‍മ്മിച്ചിരുന്നത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു. തോമസ് ചാണ്ടിയുടെ കമ്പനിതന്നെയാണ് അനധികൃത നിര്‍മ്മാണം നീക്കിയത്. സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പൊളിച്ചുനീക്കല്‍.

നിലം നികത്താനായി നാല്​ ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ്​ തൂണുകളും സ്ലാബുകളുമാണ്​ നീക്കിയത്​. നികത്താനായി ഉപയോഗിച്ച മണ്ണും ജെ.സി.ബി ഉപയോഗിച്ച്‌​ നീക്കം ചെയ്​തിട്ടുണ്ട്​.

കര്‍ഷകരുടെ ഭൂമി വാങ്ങിയും കായല്‍ കയ്യേറിയുമാണ് തോമസ് ചാണ്ടി ഇവിടെ നിയമലംഘിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയത്. ഇവിടെ മണ്ണിട്ട് നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കാനും ഇതിനോടകം തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login