തോമസ് ചാണ്ടി നടത്തിയത് ഗുരുതര നിയമലംഘനമെന്ന് കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമെന്ന് കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട്. 2003നുശേഷം റിസോര്‍ട്ട് ഭൂമിയുടെ രൂപത്തില്‍ മാറ്റം വന്നു. നിലം നികത്തി, മറ്റൊരാളുടെ പേരിലാണെങ്കിലും കമ്പനിയുടെ നിയന്ത്രണത്തില്‍ അനുമതി വാങ്ങാതെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചു തുടങ്ങിയ കാര്യങ്ങളാണ് കലക്ടറുടെ റിപ്പോർട്ടിലുള്ളത്.

വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ഗുരുതര നിയമലംഘനമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നെല്‍വയല്‍ സംരക്ഷണ നിയമം മന്ത്രി അട്ടിമറിച്ചുവെന്നും വയല്‍നികത്തുന്നതിന് സര്‍ക്കാരിന്റെ അനുവലാദം വാങ്ങിയില്ലെന്നും കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പറയുന്നു. സ്ഥലം നികത്തിയത് തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ്. പാര്‍ക്കിംഗ് സ്ഥലം തോമസ് ചാണ്ടിയുടെ അധീനതയിലുള്ളതാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ വസ്തുതകള്‍ പരിശോധിക്കാതെ റിപ്പോര്‍ട്ട് നല്‍കി. റോഡിന് അംഗീകാരം നല്‍കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം തോമസ് ചാണ്ടിയുടെ നിലംനികത്തൽ കേസിൽ സിപിഐഎം നിലപാട് ഇന്നറിയാം. തിരുവനന്തപുരം എകെജി സെന്ററിൽ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം വിവാദം ചർച്ച ചെയ്യും. വിജിലൻസ് കോടതി ത്വരിതാന്വേഷണം നിർദേശിച്ച സാഹചര്യത്തിൽ സിപിഐഎം നിലപാടു കടുപ്പിക്കാനാണു സാധ്യത.

തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം എടുക്കുന്നത് എല്‍ഡിഎഫിന് വിട്ടേക്കുമെന്നാണ് വിവരം. രാജി സംബന്ധിച്ച് സിപിഐഎമ്മില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എല്‍ഡിഎഫ് യോഗം വിളിച്ചേക്കും. സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയ്ക്കും സാധ്യതയുണ്ട്.

സി​പിഐ​എം നി​ല​പാ​ട് സിപി​ഐ​യും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭ​യി​ല്‍ തോ​മ​സ് ചാ​ണ്ടി​യെ സം​ര​ക്ഷി​ച്ച മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ​യും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ എ​ല്‍ഡിഎ​ഫിന്റെ ജ​ന​ജാ​ഗ്ര​ത ജാ​ഥ​യി​ല്‍ തോ​മ​സ് ചാ​ണ്ടി ന​ട​ത്തി​യ വെ​ല്ലു​വി​ളി അ​ദ്ദേ​ഹ​ത്തി​ന്​ ക്ഷീ​ണ​മാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ നി​ല​പാ​ട്​ യോ​ഗ​ത്തി​​ല്‍ അ​തു​കൊ​ണ്ടു​ത​ന്നെ നി​ര്‍​ണാ​യ​ക​മാ​കും.

ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ കാ​യ​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്​​ പ്ര​കാ​ശ​ന​ത്തി​ലു​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ത്ത മ​ന്ത്രി തോ​മ​സ് ഐ​സ​ക് വേമ്പനാട് കാ​യ​ല്‍ കയ്യേറ്റം ന​ട​ത്തി​യ തോ​മ​സ് ചാ​ണ്ടി​യെ പി​ന്തു​ണ​ക്കാ​നി​ട​യി​ല്ല. അ​തേ​സ​മ​യം എ​ന്‍​സി​പി മ​ന്ത്രി​ക്ക് പി​ന്നി​ല്‍ അ​ടി​യു​റ​ച്ച്‌ നി​ല്‍​ക്കു​ക​യാ​ണ്. സി​പി​ഐ നി​ല​പാ​ട് ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യ​വും സി​പിഐ​എം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​ഗ​ണി​ക്കും.

You must be logged in to post a comment Login