തോറ്റുകൊടുത്താല്‍ കോടികള്‍ തരാമെന്ന് റഷ്യന്‍ ടീം വാഗ്ദാനം നല്‍കിയിരുന്നതായി സുശീല്‍കുമാര്‍

ന്യൂഡല്‍ഹി:തോറ്റുകൊടുത്താല്‍ കോടികള്‍ നല്‍കാമെന്ന വാഗ്ദാനവുമായി റഷ്യന്‍ ടീം അധികൃതര്‍ സമീപിച്ചിരുന്നെന്ന് ഗുസ്തി താരം സുശീല്‍ കുമാറിന്റെ വെളിപ്പെടുത്തല്‍.2010 ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് കോഴ വാഗ്ദാനവുമായി റഷ്യന്‍ അധികൃതര്‍ സമീപിച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സുശീല്‍കുമാര്‍ ഗുസ്തിയിലെ കോഴക്കളികളുടെ പി്ന്നാമ്പുറക്കഥകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

sushilഇന്ത്യന്‍ ഗുസ്തി താരത്തെ സംബന്ധിച്ച് വലിയൊരു തുകയായിരുന്നു അവര്‍ വാഗ്ദാനം ചെയ്തതെന്നും ഇക്കാര്യം വിദേശ കോച്ചിനോടും അവര്‍ സംസാരിച്ചെന്നും സുശീല്‍ കുമാര്‍ വെളിപ്പെടുത്തി.

റഷ്യന്‍ താരമായ അലന്‍ ഗോഗാവിനെയാണ് 2010ലെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സുശീല്‍ കുമാര്‍ നേരിട്ടത്. മത്സരത്തിന് തൊട്ട് മുമ്പാണ് കോടികളുടെ കോഴ വാഗ്ദാനവുമായി റഷ്യക്കാര്‍ സമീപിച്ചത്.റഷ്യയിലാണ് 2010ലെ ലോക ചാമ്പ്യന്‍ഷിപ്പ് നടന്നത്. എന്നാല്‍ അന്നത്തെ മത്സരത്തില്‍ സുശീല്‍ കുമാര്‍ 31ന് റഷ്യന്‍ താരത്തെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടി.ഒരു ഇന്ത്യന്‍ ഗുസ്തി താരം നേടുന്ന ആദ്യ ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണമാണ് അന്ന് സുശീല്‍ നേടിയത്.

 

 

You must be logged in to post a comment Login