തോഷിബയുടെ വിന്‍ഡോസ് ടാബ്‌ലെറ്റ് 8.1 വിപണിയിലെത്തി

തോഷിബയുടെ വിന്‍ഡോസ്  8.1 ടാബ്‌ലെറ്റ്  വിപണിയിലെത്തി. 385 ഗ്രാം ഭാരവും 9.48 മില്ലീമീറ്റര്‍ മാത്രം കനവുമുള്ളതാണ് ഈ ടാബ്. 1280 x 4800 പിക്‌സല്‍, എച്ച്.ഡി. 10  പോയിന്റ് മള്‍ട്ടി ടച്ച്, എട്ട് ഇഞ്ച് ഡിസ്പ്‌ളേ സ്‌ക്രീനാണുള്ളത്. ടാബിന്  ക്വോഡ് കോര്‍ ആറ്റം പ്രൊസസര്‍ കരുത്ത് പകരുന്നു. പത്ത് മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ്, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 128 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി സ്‌ളോട്ട്, ഒരു ജിബി റാം, മുന്നിലും പിന്നിലും ക്യാമറകള്‍, ഡോള്‍ബി ഡിജിറ്റല്‍ ഓഡിയോ, ബ്‌ളൂടൂത്ത്, ഓഫീസ് 365ന്റെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിഫ്ഷന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ആമസോണില്‍ ലഭ്യമായ ടാബിന് വില ? 15,490.

You must be logged in to post a comment Login