ത്തരാഖണ്ഡിലെ മുന്‍ ബിജെപി മുഖ്യമന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ ബിജെപി എംപിയുമായ പിതാവ് ഭുവന്‍ ചന്ദ്രക്കെതിരെ മനീഷ് മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. നാളെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ വെച്ച് മനീഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ മനീഷ് തയ്യാറായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം മനീഷ് ബിജെപി അംഗം അല്ലെന്നായിരുന്നു വാര്‍ത്തയെക്കുറിച്ച് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് പ്രതികരിച്ചത്. ഒരു ബിജെപി നേതാവും കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നില്ലെന്നും ഭട്ട് പറഞ്ഞു.

You must be logged in to post a comment Login