ദക്ഷിണകൊറിയന്‍ കപ്പല്‍ ദുരന്തം: 135 മൃതദേഹങ്ങള്‍ കണ്ടെടുത്തു; തെരച്ചില്‍ ഊര്‍ജിതം

ജിന്‍ഡോ: ദക്ഷിണ കൊറിയയില്‍ വിനോദസഞ്ചാരക്കപ്പല്‍, സിവോള്‍ മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 135 യാത്രക്കാരുടെ മൃതദേഹം കണ്ടെടുത്തു. 170 യാത്രക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നത്.. ജെജു ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബോട്ട് ജീവനക്കാരുള്‍പ്പെടെ 475 യാത്രക്കാരുമായി പുറപ്പെട്ട ബഹുനില കപ്പല്‍ ദക്ഷിണ കൊറിയയുടെ തെക്കന്‍ തീരത്താണ് മുങ്ങിയത്. ബുധനാഴ്ചയാണ് കപ്പല്‍ അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ 179 പേരെ രക്ഷപെടുത്താനായി.

You must be logged in to post a comment Login