ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി ക്യാപ്റ്റനായി തുടരും. വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ച എം എസ് ധോണിയെ പരിഗണിച്ചില്ല. ഋഷഭ് പന്ത് പന്ത് വിക്കറ്റ് കീപ്പറായി തുടരും. മൂന്ന് മത്സരങ്ങളുടെ പരമ്പര ധര്‍മശാലയില്‍ സെപ്റ്റംബര്‍ 15 നാണ് തുടങ്ങുന്നത്.

വെസ്റ്റിന്‍ഡീസിനെതിരെ പരമ്പര നേട്ടം സ്വന്തമാക്കിയ ടീമിലെ ഭൂരിഭാഗം പേരെയും നിലനിര്‍ത്തി. കായിക ക്ഷമത വീണ്ടെടുത്ത ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിലിടം നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി.

ഇന്ത്യന്‍ ടീം- വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവദീപ് സൈനി.

You must be logged in to post a comment Login