ദക്ഷിണാഫ്രിക്കയ്ക്കു പരമ്പര

കൊളംബോ: അവസാന ഏകദിനത്തില്‍ ശ്രീലങ്കയെ 82 റണ്‍സിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക പരമ്പര 2-1നു സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റിനു 339 റണ്‍സ് അടിച്ചെടുത്തു.

ഓപ്പണര്‍ ഡികോക്ക് 127 പന്തില്‍ 128 റണ്‍സെടുത്തു. നായകന്‍ എബി ഡിവില്യേഴ്‌സ് 71 പന്തില്‍ നേടിയ 108 റണ്‍സാണ് സന്ദര്‍ശകരെ വന്‍സ്‌കോറിലെത്തിച്ചത്. വന്‍വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക 55.3 ഓവറില്‍ 257നു പുറത്തായി.

You must be logged in to post a comment Login