ദയവു ചെയ്ത് എന്റെ ഭര്‍ത്താവിനെ മരിക്കാന്‍ അനുവദിക്കണം; ഒരു ഭാര്യയുടെ ഹൃദയം തകര്‍ക്കുന്ന അപേക്ഷ

hus-1

സ്വന്തം ഭര്‍ത്താവിനെ മരിക്കന്‍ അനുവദിക്കണം എന്ന് അപേക്ഷിക്കുന്ന ഒരു ഭാര്യയുടെ മാനസികാവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകുകയാണു ലിന്‍ഡ്‌സെ എന്ന യുവതി. ഇവരുടെ ഭര്‍ത്താവും ഗള്‍ഫ് യുദ്ധത്തിലെ പോരാളിയുമാണു പോള്‍ ബ്രിഗ്‌സ്. നാല്‍പ്പത്തിമൂന്നുകാരനായ പോള്‍ സൈനിക സേവനത്തിനു ശേഷം പോലീസില്‍ ചേരുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഡ്യൂട്ടിക്കിടയില്‍ ഉണ്ടായ ഒരു മോട്ടര്‍സൈക്കിള്‍ അപകടമായിരുന്നു ദുരന്തങ്ങളുടെ തുടക്കം. തെറ്റായ ദിശയില്‍ എതിരെ വന്ന വാഹനം പോളിനെ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. നട്ടെല്ലിനു സംഭവിച്ച ഗുരുതരമായ പരിക്കുകള്‍ക്കൊപ്പം തലച്ചോറില്‍ അമിതമായ രക്തപ്രവാഹവും ഉണ്ടായിരുന്നു

hus-2

അപകടത്തെ തുടര്‍ന്നു പോള്‍ പൂര്‍ണ്ണമായും കോമ അവസ്ഥയിലാകുകയായിരുന്നു. കഴിഞ്ഞ പതിനേഴുമാസമായി യാതൊരു ചലനവുമില്ലാതെ തീര്‍ത്തും കിടപ്പിലാണ് ഇദ്ദേഹം. മരണത്തിനു സമാനമയായ അവസ്ഥയില്‍ തന്റെ ഭര്‍ത്താവ് കിടക്കുന്നതു കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല എന്നും ഭര്‍ത്താവിനു ജീവന്‍ രക്ഷമരുന്നുകള്‍ കൊടുക്കുന്നതു നിര്‍ത്തി അദ്ദേഹത്തെ അന്തസോടെ മരിക്കാന്‍ അനുവദിക്കണം എന്നും ലിന്‍ഡ്‌സെ അപേക്ഷിക്കുന്നു. എന്നാല്‍ ഭാര്യയുടെ നിലപാടിനോടു യോജിക്കാന്‍ കഴിയില്ലെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുസംബന്ധിച്ച വരും ദിവസങ്ങളില്‍ ന്യായാധിപര്‍ വിധി പറയും. മരുന്നുകള്‍ കൊടുത്തിട്ടും പോള്‍ ഇതുവരെ സംസാരിക്കുകയോ ശരീരം അനക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തില്‍ ഇങ്ങനെ കിടക്കാന്‍ അനുവദിക്കുന്നതിലും നല്ലത് സ്വസ്ഥമായി മരിക്കാന്‍ അനുവദിക്കുന്നതാണെന്നു പോളിന്റെ കുടുംബക്കാരും പറയുന്നു.

സ്വന്തം ഭര്‍ത്താവിന്റെ മരണത്തിനുവേണ്ടി നിയമപോരട്ടം നടത്തേണ്ടിവരുന്ന തന്റെ വേദന എത്രത്തോളമുണ്ടെന്ന് വിവരിക്കാന്‍ കഴിയില്ല എന്നും ലിന്‍ഡ്‌സെ പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു നില്‍ക്കാന്‍ കഴിയില്ല. മാസങ്ങളോളമായി അവസ്ഥയില്‍ മാറ്റമില്ല. അദ്ദേഹത്തിന്റെ അവസ്ഥ കുടുംബത്തിലെ ഓരോരുത്തരേയും നിരാശയിലാഴ്ത്തുന്നു. അങ്ങനെ ഒരു വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്നു പോലും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ഇവര്‍ പറയുന്നു. 2000 ത്തില്‍ ആയിരുന്ന ഇരുവരുടെയും വിവാഹം ഇവര്‍ക്ക് നാലു വയസുള്ള ഒരു മകളുണ്ട്.

You must be logged in to post a comment Login