ദലിത് യുവതികളുടെ അറസ്റ്റ്: ജാമ്യമെടുക്കാതെ പ്രശ്‌നം വഷളാക്കി; ഇപ്പോള്‍ നടക്കുന്നത് സി.പി.എം വിരുദ്ധ പ്രചാരവേലയെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: തലശേരിയില്‍ ദലിത് യുവതികളുടെ അറസ്റ്റില്‍ ജാമ്യമെടുക്കാതെ പ്രശ്‌നം വഷളാക്കുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതികളോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ജാമ്യത്തിന് ശ്രമിച്ചില്ല. ഇപ്പോള്‍ നടക്കുന്നത് സി.പി.എം വിരുദ്ധ പ്രചാരവേലയെന്നും കോടിയേരി ഫേസ്ബുക്കിലൂടെ അറിയിച്ചു.

യുവതികളുടെ ജാമ്യത്തെ പൊലീസ് എതിര്‍ത്തിട്ടില്ല. എതിര്‍ത്തെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ ഉത്തരവാദിയാകുന്നത്. കേസില്‍ പൊലീസ് വിവേചനം കാണിച്ചിട്ടില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍ ജയിലിലാണ്.

അറസ്റ്റിലായവര്‍ പിന്നോക്കവിഭാഗക്കാരാണെന്ന് അവര്‍ പറയുമ്പോള്‍ മാത്രമാണ് ആ നാട്ടുകാര്‍ അറിയുന്നത്. മതപരമോ ജാതീയമോ ആയ ഒരു വിവേചനവും കാട്ടാത്ത ആളുകളാണ് കുട്ടിമാക്കൂലിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login