ദാ ഇതാണ് മുടി തഴച്ച് വളരാനുള്ള ഒറ്റമൂലി


തലമുടി വളരാനുള്ള മികച്ച ഔഷധങ്ങളാണ് കോഴിമുട്ടയും മൈലാഞ്ചിനീരും. മൂന്നു സ്പൂണ്‍ മൈലാഞ്ചി നീര്, ഒരു ഗ്ലാസ് കട്ടന്‍ ചായയില്‍ ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക. രാവിലെ അതില്‍ രണ്ട് മുട്ട, നാലു സ്പൂണ്‍ തൈര്, പകുതി നാരങ്ങയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഇതു കഴുകിക്കളയാം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. കഴുകുമ്പോള്‍ കടുപ്പം കുറഞ്ഞ ഷാംപുവും ഉപയോഗിക്കാം. മുടിയുടെ വളര്‍ച്ചയ്ക്കു സഹായകമായ പ്രോട്ടീന്‍ നല്‍കാന്‍ മുട്ട സഹായിക്കും.

ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തു മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. മുടിയില്‍ പ്ലാസ്റ്റിക് ഷവര്‍ ക്യാപ്പിട്ട് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിയുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു തവണ ഇങ്ങനെ ചെയ്താല്‍ മികച്ച ഫലം ലഭിക്കും. മുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം തല കഴുകുന്നതും നല്ലതാണ്. ഒരു കപ്പു നിറയെ ചെമ്പരത്തി ഇതളുകള്‍ എടുത്ത് ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി അല്‍പം ഒലിവ് ഓയിലും ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കുക. നന്നായി പഴുത്ത രണ്ടു വാഴപ്പഴം അരച്ചെടുക്കുക. ഇതില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇതു തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞു ചൂടില്ലാത്ത വെള്ളത്തില്‍ കഴുകുക. മുടിക്കു മൃദുലത നല്‍കാന്‍ കഴിവുള്ളതാണു വാഴപ്പഴം.

പരുക്കനും ശോഭയില്ലാത്തതുമായ മുടിയുള്ള സ്ത്രീകള്‍ക്ക് ഈ ഹെയര്‍ പായ്ക്ക് ഏറെ ഗുണം ചെയ്യും. വാഴപ്പഴം തിരുമ്മിയുടച്ചു വെറുതെ തലയില്‍ തേയ്ക്കുന്നതും നല്ലതാണ്. പരുക്കന്‍ മുടിനാരുകളെ മൃദുവാക്കാന്‍ ഈ ഹെയര്‍ പായ്ക്കിനു സാധിക്കുന്നു.

You must be logged in to post a comment Login