ദിലീപിനും കാവ്യയ്ക്കും ആശംസ; വിമര്‍ശനവുമായി തപ്‌സിയും ശ്രീയ ശരണും രാകുല്‍ പ്രീതും

ചെന്നൈ: കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ കാവ്യ മാധവനെയും ഭര്‍ത്താവ് ദിലീപിനെയും അഭിനന്ദിച്ച മാധ്യമപ്രവര്‍ത്തകയെ നിശിതമായി വിമര്‍ശിച്ച് തെന്നിന്ത്യന്‍ നടിമാര്‍. തമിഴിലെ സിനിമാ മാധ്യമപ്രവര്‍ത്തകയാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് ജനിച്ചതില്‍ ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റിന് താഴെ വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടിമാരായ ലക്ഷ്മി മഞ്ജു, റായി ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ സരണ്‍, രാകുല്‍ പ്രീത് എന്നിവര്‍ എത്തി.

‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് ക്രിമിനല്‍ റെക്കോര്‍ഡുള്ള ആളുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാനാകുന്നില്ല. മലയാളം ഇന്‍ഡസ്ട്രിയിലെ നടിമാര്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും കൂട്ടാക്കുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് ഇതുപോലൊരു ട്വീറ്റ്. വലിയ നാണക്കേട് തന്നെയാണ്.’ ലക്ഷ്മി മഞ്ജുവിന്റെ പ്രതികരണം ഇതായിരുന്നു.

ലക്ഷ്മിയെ പിന്തുണച്ച് റായി ലക്ഷ്മിയും രംഗത്തെത്തി. ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമാകുകയാണ് ചെയ്തത്. ലക്ഷ്മി പറഞ്ഞതിനോട് പൂര്‍ണമായും പിന്തുണയ്ക്കുന്നു. ‘ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ആളാണ്. ഒരു സ്ത്രീ ആയിട്ട് കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കാന്‍ ശ്രമിക്കുന്നു. പിന്തുണയ്ക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല.’ ശ്രീയ സരണ്‍ കുറിച്ചു.

dileep-kavya-tapsee

dileep-kavya-tapsee-1

dileep-kavya-tapsee-shriya

You must be logged in to post a comment Login