ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങളുമായി പൊലീസ്

 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി പോ​ലീ​സ്. കേ​സി​ന്റെ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പും ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സ്‌പെഷല്‍ പ്രോ​സി​ക്യൂ​ട്ട​ർ സു​രേ​ശ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ന​ടി​ക്കെ​തി​രാ​യി ദി​ലീ​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്റെ അ​നു​മാ​നം.

കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള രേ​ഖ​ക​ൾ ല​ഭി​ക്കാ​ൻ പ്ര​തി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു കാ​ട്ടി​യാ​ണ് ന​ട​ൻ ദി​ലീ​പ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പും ന​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ളി​ലെ സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച് ദി​ലീ​പ് നി​ര​ത്തി​യ വാ​ദ​ത്തെ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ക്കു​ന്നു. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലെ സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ൾ ദി​ലീ​പ് കോ​ട​തി​യി​ൽ​നി​ന്നു കേ​ട്ടു​മ​ന​സി​ലാ​ക്കി എ​ന്നു വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും അ​ത്ത​രം സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ അ​ത്യാ​ധു​നി​ക ലാ​ബി​ന്റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

അ​ടു​ത്തി​ടെ ദി​ലീ​പ് ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര ഈ ​ശ​ബ്ദ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണോ എ​ന്നും ദി​ലീ​പി​ന്റെ കൈ​വ​ശം ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്ന​താ​ണ് ഈ ​വാ​ദ​ങ്ങ​ളെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

You must be logged in to post a comment Login