ദിലീപിന്റെ ഡി സിനിമാസിന്റെ റീ സര്‍വ്വേക്കെതിരെ പരാതി; സര്‍വ്വേക്കെത്തിയത് കയ്യേറ്റം മറച്ചുവെക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരാണെന്ന് ആക്ഷേപം

 

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ റീ സര്‍വേക്കെതിരെ പരാതിക്കാര്‍. സര്‍വേ സമയത്ത് കളക്ടറും സര്‍വ്വേ ഡയറക്ടറുടെ സാന്നിധ്യം ആവശ്യമാണ്. കയ്യേറ്റം മറച്ചുവെക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരാണ് സര്‍വ്വേക്കെത്തിയതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കരുമാലൂര്‍ പഞ്ചായത്തിലെ പുറപ്പളളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിനോടു ചേര്‍ന്ന് ഒരേക്കറിലേറെ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയെന്നാണു പരാതി. കരുമാലൂര്‍ പഞ്ചായത്തിന്‍റെ പരാതിയെ തുടര്‍ന്നാണു സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ റവന്യു വകുപ്പ് തീരുമാനിച്ചത്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലാവും ഭൂമി അളക്കുക. എട്ടുവര്‍ഷം മുമ്പാണ് ദിലീപിന്‍റെയും ആദ്യ ഭാര്യ മഞ്ജുവാര്യരുടെയും േപരില്‍ കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത്. ഇതിനോടു ചേര്‍ന്ന ഒരേക്കര്‍ സ്ഥലമാണു കയ്യേറിയത്.

ഇതിനിടെ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് ആദ്യ ചോദ്യം ചെയ്യലില്‍ പ്രതീഷ് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴിയില്‍ അവ്യക്തതയുണ്ടെന്നാണു പൊലീസ് നിലപാട്. അവ്യക്തത ഒഴിവാക്കാനാണു വീണ്ടും ചോദ്യം ചെയ്യാനുളള തീരുമാനം.

You must be logged in to post a comment Login