ദിലീപ് ഇതാര്‍ക്കാണ് മൈലാഞ്ചി ഇട്ട് കൊടുക്കുന്നത്; ചിത്രങ്ങള്‍ വൈറലാവുന്നു

കൊച്ചി: കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ദിലീപിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധി തേടിയെത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ബഹിഷ്‌ക്കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധവുമൊക്കെ തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു. ആരാധകരുടെ പിന്തുണയെക്കുറിച്ച് താരം വാചാലനായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ താങ്ങിനിര്‍ത്തിയത് ആരാധകരായിരുന്നുവെന്നും എന്നും അവരൊപ്പമുണ്ടാവുമെന്നുറപ്പുണ്ടെന്നും താരം പറഞ്ഞിരുന്നു.

പ്രൊഫസര്‍ ഡിങ്കന്റെ ലൊക്കേഷനിടയില്‍ തന്നെക്കാണാനെത്തിയവരുമായി ഇടപഴകുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും സന്തോഷകരമായ കാര്യങ്ങളാണ് അടുത്തിടെയായി അരങ്ങേറുന്നത്. മീനാക്ഷിക്ക് കൂട്ടായി കുഞ്ഞുമകളെത്തിയ കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു മകള്‍ക്ക് പേര് നല്‍കിയത്. പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സഹപ്രവര്‍ത്തകരുടെ കാര്യങ്ങളെക്കുറിച്ചെല്ലാം താരം ശ്രദ്ധിക്കാറുണ്ട്. ട്രെയിനറുടെ കുടുംബത്തില്‍ നടന്ന ചടങ്ങിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിലീപ് ഓണ്‍ലൈനാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ദിലീപേട്ടന്‍ വീണ്ടും ഗ്ലാമറായെന്നാണ് ആരാധകര്‍ പറയുന്നത്.

You must be logged in to post a comment Login