ദിവസം നാല് കപ്പ് കാപ്പി കുടിക്കൂ; ആയുസ് വര്‍ധിപ്പിക്കാം

 

ദിവസം നാല് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് കൂടുതല്‍ ആയുസ് പ്രതീക്ഷിക്കാമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞു.

സ്പെ‍യിനിലെ പാംപ്ലോന സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ നിന്നാണ് കാപ്പി കുടിക്കുന്നവര്‍ക്ക് സന്തോഷിക്കാവുന്ന ഈ വാര്‍ത്ത. സ്ഥിരമായി നാല് കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നവര്‍ക്ക് അനാരോഗ്യം കാരണമുള്ള മരണങ്ങളില്‍ നിന്ന് രക്ഷപെടാം എന്നാണ് പഠനഫലം. കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് 64 ശതമാനം അധികം ആയുസ് ഇവര്‍ക്ക് പ്രതീക്ഷിക്കാം.

മധ്യവയസ്‍കരായ 20,000 പേരിലാണ് പഠനം നടന്നത്. 1999 മുതല്‍ ആരംഭിച്ചതാണ് ഈ ഗവേഷണം. ആളുകളുടെ ഭക്ഷണരീതികളും കാപ്പി ഉപയോഗവും രേഖപ്പെടുത്തുകയായിരുന്നു പഠനത്തില്‍. പത്ത് വര്‍ഷത്തിനിടയില്‍ ഇതില്‍ 337 പേര്‍ മരണപ്പെട്ടു.

ഈ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കാപ്പി, ആരോഗ്യമുള്ള വ്യക്തികളില്‍ ഗുണം ചെയ്യുമെന്ന് തിരിച്ചറിഞ്ഞതെന്ന് ടൗണ്‍ ആന്‍ഡ് കണ്‍ട്രി മാസിക റിപ്പോര്‍ട്ട് ചെയ്‍തു.

You must be logged in to post a comment Login