ദി ഇന്‍ക്രെഡിബ്ള്‍

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

ചാഞ്ഞുവെച്ച ചക്രക്കസേര. മുപ്പത് കിലോയില്‍ താഴെ മാത്രം ഭാരമുള്ള നിശ്ചല ശരീരം. മനസ്സുമന്ത്രിക്കുന്നത് യന്ത്രങ്ങള്‍ അനുവദിച്ചുകൊടുക്കുന്ന ഡീകോഡിങ്ങ് വഴി വിനിമയം ചെയ്‌തെടുക്കുന്ന വെളിപാടുകള്‍. അണ്ഡകടാഹങ്ങളുടെ ശാസ്ത്രവ്യാഖ്യാനങ്ങള്‍ പോയിട്ട്, ഒന്നു വെളുക്കെ ചിരിക്കാന്‍ പോലും സാധ്യമാകാത്ത ഒരു മനുഷ്യജന്മം, അവിശ്വസനീയമാം വണ്ണം ഇന്‍ക്രെഡിബ്ള്‍ ആക്കി, ദൈവത്തെപ്പോലും അതിശയിപ്പിച്ച പ്രതിഭ. അപൂര്‍വ നാഡീരോഗം പിടിപെട്ട് ചരിത്രത്തില്‍ യാതൊരു വിധത്തിലും അടയാളപ്പെടുത്താതെ പോകുമായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങ് ബുദ്ധി കൊണ്ട് മാത്രമല്ല ഈ ഭൂമിയുടെ നിശ്വാസങ്ങളെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു കൊടുത്തത്. മറിച്ച്, തന്റെ പരിമിതികളെ അതിജീവിച്ച്, വിജയം കൊയ്യാന്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച അനിതരസാധാരണമായ നിശ്ചയദാര്‍ഢ്യം കൊണ്ടു കൂടിയായിരുന്നു.രുലോകത്തെ, തന്റെ പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ച ഹോക്കിങ്ങ് വിടപറയുമ്പോള്‍, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിനും ഗണിതശാസ്ത്ര സമസ്യകള്‍ക്കും അദ്ദേഹം സമ്മാനിച്ചത് അപ്രാപ്യമായതിനെയൊക്കെയും ലളിതവല്ക്കരിച്ചുകൊണ്ട് സമീപിക്കാനുള്ള മസ്തിഷ്‌കോത്തേജനത്തിന്റെ വീരഗാഥകളാണ്. മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയില്‍ നിന്നും കേവലം രണ്ട് വര്‍ഷം കൊണ്ട് ആ ശരീരം നിര്‍ജ്ജീവമാകുമെന്നും, അതിനാല്‍ ദയാവധം നല്കി വേദനയില്ലാത്ത ലോകത്തേക്കയക്കണമെന്നും ആധുനിക വൈദ്യശാസ്ത്രം ഉഗ്രശാസന പുറപ്പെടുവിച്ചപ്പോള്‍, വിധിയെ പഴിക്കാന്‍ പോയിട്ട് അങ്ങിനെയൊന്നുണ്ടോ എന്ന് ചിന്തിക്കാന്‍ പോലും തയ്യാറാകാതെ അദ്ദേഹം, അര നൂറ്റാണ്ടിലധികം കാലം, ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചു കൊണ്ടേയിരുന്നുന്നു. ഐന്‍സ്റ്റീന്റെ പുനര്‍ജന്മം എന്ന് സംശയിക്കാന്‍ തക്കതായിരുഹോക്കിങ്ങ്; അല്ലെങ്കില്‍, അത്രയേറെ സാദൃശ്യമുണ്ട് ഈ രണ്ട് പ്രതിഭകള്‍ തമ്മില്‍. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെയടക്കം ഹോക്കിങ്ങ് കൂടുതല്‍ അര്‍ത്ഥവത്താക്കി. അനന്തമെന്നും അജ്ഞാതമെന്നും അവര്‍ണ്ണനീയമെന്നും പാടിപ്പുകഴ്ത്തിയ ഈ പ്രപഞ്ചത്തിന്റെ ഒരുരുകോണിലിരുന്ന് അദ്ദേഹം ലോകഗോളം തിരിയുന്ന മാര്‍ഗത്തെക്കുറിച്ചും നക്ഷത്രക്കൂട്ടങ്ങളെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും അവയുടെ രഹസ്യങ്ങളെക്കുറിച്ചും ഗവേഷണങ്ങളിലൂടെ കണ്ടെത്തല്‍ നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തു. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രതിഭാധനനായ തിയറെറ്റിക്കല്‍ ഫിസിസിസ്റ്റുകളില്‍ ഒരാളായ സര്‍ റോജര്‍ പെന്റോസ് നക്ഷത്രലോകത്തെക്കുറിച്ച് നടത്തിയ ഗണിതശാസ്ത്ര പഠനങ്ങളാണ് ഹോക്കിങ്ങിനെ തമോഗര്‍ത്തങ്ങളുടെ ആലോചനകളെക്കുറിച്ച് ആകുലനാക്കിയത്. പെന്റോസുമായി അദ്ദേഹം ‘സിംഗുലാരിറ്റി തിയറം’ ലോകസമക്ഷം അവതരിപ്പിച്ചു. പ്രപഞ്ചോല്പ്പത്തിയായിരുന്നുരുപിന്നീട് അദ്ദേഹം അന്വേഷിച്ചത്. ശാസ്ത്രലോകം മുഴുക്കെ അംഗീകരിച്ച ‘മഹാവിസ്‌ഫോടന സിദ്ധാന്തം’ ഒരുരു സിംഗുലാരിറ്റിയുടെ സ്ഥലകാല ബിന്ദുവിലെ അനന്തസൂക്ഷ്മതയില്‍ അദ്ദേഹം പ്രതിഷ്ഠിച്ചപ്പോള്‍, വികാസം എന്ന പ്രപഞ്ച ദുരൂഹതകളെക്കുറിച്ച് ഈ ചലനമറ്റ മനുഷ്യന്‍ നടത്തുന്ന തേരോട്ടങ്ങള്‍ മുഴുലോകത്തിനും പ്രചോദനമായി. വീല്‍ച്ചെയറില്‍ തളക്കപ്പെടാനുള്ളതല്ല തന്റെ ജീവിതമെന്നും, സഹതാപമല്ല, സൗകര്യമൊരുക്കലാണ് തനിക്ക് വേണ്ടതെന്നും പറയാതെ പറഞ്ഞു കൊണ്ടിരുന്ന ഈ ശാസ്ത്രമഹാല്ഭുതം കേംബ്രിഡ്ജിന്റെ തെരുവുകളിലും സര്‍വകലാശാല പഠനവകുപ്പുകളിലും അദ്ദേഹം വീല്‍്‌ച്ചെയര്‍ ചക്രങ്ങള്‍ മറ്റുള്ളവരുടെ കാലുകളില്‍ കയറ്റി കുകുസൃതി കാണിച്ചു. മനുഷ്യ ജീവിതം ആയുസ്സ് കൊണ്ട് അളക്കേണ്ട ഒന്നല്ല എന്നും, അത് നിമിഷ നിബദ്ധമായി പൂര്‍ത്തീകരിച്ച് അനുഭവിക്കേണ്ടുന്ന ഒന്നാണെന്നും അദ്ദേഹം ലോകത്തെ ഓര്‍മിപ്പിച്ചു. ഓക്‌സ്‌ഫെഡിലെ വികൃതിക്കാരന്‍ വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് എന്നും തലവേദനയായിരുന്നു. ”ഞാന്‍ മരണത്തെ പേടിക്കുന്നില്ല, എന്നാല്‍ മരിക്കാനൊട്ട് ധൃതിയുമില്ല.. എനിക്ക്, അതിനിടയില്‍ ഒരുരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്” എന്ന് പറഞ്ഞ് അദ്ദേഹം, നിരാശാഭാവം പ്രകടിപ്പിച്ച ഡോക്ടര്‍മാരോട്, കെറുവ് കാട്ടി. വീല്‍ച്ചെയര്‍ ഉപയോഗിക്കില്ല എന്ന വാശി കാണിച്ച്, രോഗബാധിതനായ ആദ്യ കാലങ്ങളില്‍, ക്രച്ചസ് എന്ന് വാശി പിടിക്കുമായിരുന്നുരുഅദ്ദേഹം എന്ന് ആദ്യഭാര്യ ജെയിന്‍ വൈല്‍ഡ് സാക്ഷ്യപ്പെടുത്തു. 1962 ല്‍, പ്രണയം പൂത്തുലഞ്ഞ് നിലക്കുമ്പോള്‍, രോഗിയായ ഒരാളെ വിവാഹം കഴിക്കാന്‍ ജെയിന്‍ കാണിച്ച തീരുമാനത്തെ അബദ്ധമെന്ന് വിശേഷിപ്പിച്ച ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ഹോക്കിങ്ങ് മറ്റൊരദ്ഭുതം തന്നെയാണ് സമ്മാനിച്ചത്. തന്റെ നഴ്‌സും സ്പീച്ച് തെറാപിസ്റ്റുമായ എലേന്‍ മേസണിനെ രണ്ടാമത് വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തിന് ഹോക്കിങ്ങ് ജെയിനിനെ കുകുറ്റപ്പെടുത്താറുണ്ടായിരുന്നില്ല എന്നത് മറ്റൊരുരുദുരൂഹത. അതിന്റെ പിന്നാമ്പുറ കഥകള്‍ മെനഞ്ഞ പപ്പരാസികള്‍ക്ക് ലോകം ചെവി കൊടുത്തില്ല എന്നതാണ് സത്യം. ഭൗതികശാസ്ത്രം അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, മൂര്‍ത്തതയെ പരിണയിക്കുന്നതും അമൂര്‍ത്തതയിലെ മൂര്‍ത്തതയെ കണ്ടെത്താന്‍ ശ്രമിക്കുന്നതുമാണെന്ന വാദം പ്രാചീനകാലം മുതല്‌ക്കെ നിലനില്ക്കുന്നുണ്ട്. ദൈവാസ്തിത്വമെന്ന അമൂര്‍ത്തതയിലെത്തുമ്പോഴാണ് പ്രസ്തുത വാദത്തിന് നിരവധി മാനങ്ങള്‍ കൈവരുന്നത്. ദൈനംദിന രാഷ്ട്രീയ, സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ട്വീറ്റ് ചെയ്ത് പ്രതികരിക്കുകയും ചെയ്യുക എന്ന ശീലം ഈ അദ്ഭുതത്തെ ജനായത്തവല്ക്കരിച്ചു. പലസ്തീന്‍ പ്രശ്‌നത്തില്‍ ജൂതര്‍ക്കെതിരെ സുശക്തമായ നിലപാടെടുത്ത് അദ്ദേഹം ഇന്‍ക്രെഡിബ്ള്‍ പ്രകടനം കാഴ്ചവെച്ചു. ഒരുരു ബുദ്ധിജീവി ഒരുരു നല്ല നിരീശ്വരവാദിയായിരിക്കണം എന്ന ലോകക്രമത്തിന്റെ വാദഗതികളെ സര്‍വാത്മനാ പുണര്‍ന്നുകൊണ്ട് ജീവിച്ച ഈ പ്രതിഭ കാലത്തെക്കുറിച്ച് രചിച്ച ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നാണ്. പ്രകാശഗോപുരങ്ങളില്‍ അഭിരമിക്കുന്ന ബൗദ്ധിക മസ്തിഷ്‌ക്കത്തിന് ഉടമയായ ഒരുരു വ്യക്തി ജനസാമാന്യത്തിന്റെ ഇഷ്ടതോഴനാകുക എന്നതു സ്റ്റീഫന്‍ ഹോക്കിങ്ങ് എന്ന ഈ മഹാപ്രതിഭാസത്തെ ‘ദി ഇന്‍ക്രെഡിബ്ള്‍’ എന്ന് വിശേഷിപ്പിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. ക്കുന്നു.

You must be logged in to post a comment Login