ദി ഗ്രേറ്റ് ആക്ടര്‍

ബി ജോസുകുട്ടി

”അഭിനയം ഈ രീതിയിലാകണം എന്നു പറയുന്ന ഒരാളോടും എനിക്കു യോജിക്കാനാവില്ല” പോള്‍മുനി

”അഭിനയത്തെക്കുറിച്ച് എഴുതിയിട്ടുള്ള ധാരാളം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ ശേഖരത്തില്‍ പല തരത്തിലുള്ള അഭിനയ ശാസ്ത്ര ഗ്രന്ഥങ്ങളുണ്ട്. ഇതെല്ലാം വായിച്ചതിനാല്‍ ഞാനാകെ കുഴപ്പത്തിലായി. അഭിനയം നേരത്തെ ലിഖിതപ്പെടുത്തിയ ഒരു രീതിയോ ആചാരമോ അല്ല ജന്മസിദ്ധമായ ഒരു അനുഗ്രഹമുണ്ടെങ്കില്‍ ഒരു നടനു തിളങ്ങാന്‍ കഴിയും.”തന്റെ അഭിനയാനുഭവങ്ങളുടെ അനുഭവക്കുറിപ്പിന്റെ ആമുഖത്തില്‍ പോള്‍മുനി രേഖപ്പെടുത്തിയ വരികള്‍. തന്റെ ജീവിതത്തിന്റെ  മുക്കാല്‍ ഭാഗവും  അഭിനയത്തിനു വേണ്ടി സമര്‍പ്പിച്ച നടനപ്രതിഭയായിരുന്നു പോള്‍മുനി. അഞ്ചരപ്പതിറ്റാണ്ടു കാലത്തെ സംഭവബഹുലവും വൈവിധ്യപൂര്‍ണ്ണവുമായ അഭിനയ തപസ്യയ്ക്കു ശേഷവും അഭിനയത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. അത് അദ്ദേഹത്തിന്റെ വിനയം കൊണ്ടായിരുന്നില്ല. അഭിനയകലയുടെ അനന്തവും അപാരവുമായ ഭൂമികകളെ മനസ്സുകൊണ്ട് സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു അദ്ദേഹം. ഒരിടത്തും നിന്നും പ്രത്യേക പരിശീലനം നേടാതെയാണ് പോള്‍മുനി അഭിനയകലയെ വരിച്ചത്.അഭിനയത്തോടു അദമ്യമായ മോഹം കൊണ്ടായിരുന്നില്ല, വിശപ്പടക്കാന്‍ വേണ്ടിയാണ് പോള്‍മുനി ബാല്യകാലത്തു തന്നെ അഭിനയിച്ചു തുടങ്ങിയത്.മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ അതുകൊണ്ടു തന്നെ അനുഭവങ്ങളുടെ ഖനികളില്‍ നിന്നാണ് അഭിനയത്തിന്റെ  ലക്ഷണശാസ്ത്രം പോള്‍മുനി കണ്ടെത്തിയത്.

സാങ്കേതികതയുടെ വിലക്കുകളെ, രീതി ശാസ്ത്രങ്ങളെ, പരിമിതികളെ ഉല്ലംഘിക്കുന്ന ഒരു അഭിനയ സമീപനമായിരുന്നു പോള്‍മുനി പുലര്‍ത്തിയത്.

ബാല്യവും അഭിനയ പ്രവേശവും

ആസ്ട്രിയായിലെ ലംബര്‍ഗില്‍ 1895 സെപ്റ്റംബര്‍ 22 നാണ് മുനി വെയ്‌സന്‍ ഫ്രണ്ട് എന്ന പോള്‍മുനി ജനിച്ചത്. നാടോടി വംശ പരമ്പരയില്‍പ്പെട്ടവരായിരുന്നു പിതാവ് വെര്‍ണെ മുനിയും മാതാവ് ബെല്ലാ വെര്‍ണെയും. യൂറോപ്യന്‍ രാജ്യത്തുടനീളം കാര്‍ണിവര്‍ ഷോ നടത്തി വന്നിരുന്ന കമ്പനിയിലെ അഭിനേതാക്കളായിരുന്നു ഇരുവരും. ദേശാന്തര പരിപാടികളുടെ ഭാഗമായി കമ്പനി ലണ്ടനിലെത്തി. പോള്‍മുനിയുടെ പ്രാഥമിക വിദ്യാഭ്യാസം അവിടെയായിരുന്നു. ലണ്ടനിലെത്തിയതോടെ കമ്പനിയില്‍ നിന്നുമാറി വെര്‍ണെ -ബെല്ലാ ദമ്പതികള്‍ ഒരു തീയേറ്റര്‍ വാടകയ്‌ക്കെടുത്ത് ഇവിടെ അഭിനയ പ്രദര്‍ശനം തുടങ്ങി. ഒരാള്‍മാത്രം വേദിയില്‍ വന്ന് നാടന്‍പാട്ടുകള്‍ അഭിനയിക്കുകയായിരുന്നു അന്നത്തെ രീതി. അവിടെയും അധികകാലം തുടര്‍ന്നില്ല. വിവിധയിടങ്ങളില്‍ തമ്പടിച്ചും അഭിനയ പ്രദര്‍ശനങ്ങളൊരുക്കിയും ഒടുവില്‍ ആ കുടുംബം അമേരിക്കയിലെത്തി. ചിക്കാഗോയിലെ ക്ലീവ് ലാന്റില്‍ തമ്പടിച്ചു. തുടര്‍ന്നു മറ്റു പലരേയും കൂട്ടിയിണക്കി കുടുംബസമേതം നാടകം അവതരിപ്പിക്കാന്‍ തുടങ്ങി.

പോള്‍മുനി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ആദ്യചുവടുകളായിരുന്നു ക്ലീവ്‌ലാന്റിലെ സ്‌റ്റേജില്‍ അരങ്ങേറിയത്. ആ സമയത്ത് ന്യൂയോര്‍ക്കില്‍ നിന്നും നിരവധി ടൂറിംഗ് നാടകകമ്പനികള്‍ ചിക്കാഗോയിലേക്ക് എത്തിയിരുന്നു. യിഡ്ഡിഷ് തിയേറ്ററിലെ പ്രഗത്ഭരായ അഡ്‌ലര്‍കെസ്‌ലറിന്റെയും തോമഷേവ്‌സ്‌കിയുടേയും കൂടെ അത്തരത്തിലുള്ളൊരു ടൂറിംഗ് കമ്പനിയിലാണ് പോള്‍മുനി അഭിനയത്തിന്റെ ആദ്യ പരിശീലനം തേടുന്നത്. മുനിയുടെ ഗ്രാന്‍ഡ് മദര്‍ അക്കാലത്തെ വിശ്രുത നടനായിരുന്ന ബോറിഡ് തോമഷേവ്‌സ്‌കിയുടെ സഹോദരിയായിരുന്നു. ആദ്യാഭിനയത്തിന്റെ വേദികള്‍ക്കു ശേഷം മറ്റു ടൂറിംഗ് കമ്പനികൡ എക്‌സ്ട്രാ വേഷങ്ങളില്‍ മുനി അഭിനയിച്ചു അങ്ങനെ ബൂസ്റ്റണിലും ഫിലാദല്‍ഫിയായിലുമുള്ള പല വേദികൡും തന്റെ അഭിനയ പാടവം മുനി തെളിയിച്ചു.

അഭിനയത്തിന്റെ ഉത്തുംഗതയിലേക്ക്

എക്‌സ്ട്രാ വേഷങ്ങളിലൂടെ മികവു പ്രകടിപ്പിച്ച പോള്‍മുനി തികച്ചും യാദൃശ്ചികമായാണ് അക്കാലത്തെ നടനും സംവിധായകനുമായ ഷെര്‍ലക്‌സ് മൂറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരം ഇര്‍വിംഗ് പാലസ് തിയേറ്ററില്‍ കരാറടിസ്ഥാനത്തില്‍ പ്രധാന നടനായി. അതൊരു ഗംഭീര തുടക്കമായി പോള്‍മുനിക്ക്. ശരീരഭാഷ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് മികവാര്‍ന്ന അഭിനയം കാഴ്ചവെച്ച മുനി ശ്രദ്ധേയനായി മാറി. പില്‍ക്കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട പോള്‍മുനിയുടെ നാച്വറലിസ്റ്റിക് ശൈലിയുടെ തുടക്കമായിരുന്നു അത്. തുടര്‍ന്ന് ദി സെവന്‍ ഹു വേര്‍ ഹാങ്‌സ്, ലോവര്‍ ഡെപ്ത്‌സ്, അനാത്തേമ എന്നീ നാടകങ്ങൡൂടെ മുനി കൂടുതല്‍ ശ്രദ്ധേയനും പ്രശസ്തനുമായികൊണ്ടിരുന്നു. അക്കാലത്ത്  അമേരിക്കന്‍ നാടകവേദിയിലെ അഭിനയമെന്നു വിളിക്കുന്ന കോമാളിത്തരങ്ങള്‍ക്കു വഴിപ്പെടാതെ റഷ്യന്‍ നാടകങ്ങളുടെയും ജര്‍മ്മന്‍ നാടകങ്ങളുടെയും സ്വാധീനങ്ങളെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും അനുഭവ പരിചയങ്ങളെ മൂലധനമാക്കിയുമായിരുന്നു പോള്‍മുനിയിലെ നടന്‍ വളര്‍ന്നത്.ക്രമേണ പോള്‍മുനിയുടെ പതിനെട്ടാം വയസ്സില്‍ ആഴ്ചയില്‍ ശരാശരി പതിനഞ്ച് ഡോളര്‍ പ്രതിഫലമായി വാങ്ങാന്‍ തുടങ്ങി. തുടര്‍ന്നങ്ങോട്ട് വിവിധ തിയേറ്ററുകൡ അഭിനയിക്കാനുള്ള കരാറൊപ്പിട്ടു.  1926 ല്‍ പോള്‍മുനിയുടെ 31-ാം വയസ്സില്‍ യിഡ്ഡിഷ്ആര്‍ട് തിയേറ്ററിലെ സീനിയര്‍ ഡയറക്ടറായിരുന്ന സാം ഹാരിസ് പോള്‍മുനിക്ക് ‘വി അമേരിക്കന്‍സ്’എന്ന നാടകത്തില്‍ അറുപതു വയസ്സുള്ള ഒരു കഥാപാത്രത്തെ നല്‍കി. അപാരമായ അഭിനയ ചാതുരിയോടെ പോള്‍മുനി ആ വേഷം ഉജ്ജ്വലമാക്കി. ആ നാടകം വന്‍ വിജയം കൈവരിച്ചത് പോള്‍മുനിയുടെ അസാമാന്യപ്രകടനം മൂലമായിരുന്നുവെന്ന് ഏവരും ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. പില്‍ക്കാലത്ത് ലോകം മുഴുവന്‍ അംഗീകരിച്ച ഒരു അഭിനയ പ്രതിഭയുടെ ജൈത്രയാത്രാരംഭമായിരുന്നു അത്. ഇതിനിടയില്‍ സഹനടിയായിരുന്ന ബെല്ലാ ഫിന്‍കെല്‍ പോള്‍മുനിയുടെ പ്രണയിനിയും തുടര്‍ന്നു ജീവിതപങ്കാളിയുമായി. വി. അമേരിക്കന്‍സിന്റെ വന്‍വിജയത്തോടെ അഭിനയകലയെക്കുറിച്ച് ഗൗരവമായി പഠിക്കാനും ഗവേഷണം ചെയ്യാനും പോള്‍മുനി കൂടുതല്‍ സമയം ചെലവിട്ടു. തന്റെഅഭിനയ പ്രതിഭ പ്രോജ്ജ്വലിപ്പിക്കുന്നതിനായി തന്റെ ഭാര്യ നിര്‍വ്വഹിച്ച പങ്കിനെപ്പറ്റി പില്‍ക്കാലത്ത് മുനി രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമാഭിനയത്തിലേക്ക് ഹോളിവുഡിലെ പ്രശസ്തമായ ഫോക്‌സ് കമ്പനിയാണ് സിനിമയിലേക്ക് പോള്‍മുനിയെ ക്ഷണിച്ചത്. ഠവല ്മഹശമി േആയിരുന്നു ആദ്യ ചിത്രം. അതില്‍ തന്നെ മുനി മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡിനു നോമിനേഷന്‍ നേടി. ടല്‌ലി എമരല െ എന്ന രണ്ടാമത്തെ ചിത്രത്തില്‍ വ്യത്യസ്തങ്ങളായ ഏഴുകഥാപാത്രങ്ങളെയാണ് മുനി അവതരിപ്പിച്ചത്. എല്ലാ കഥാപാത്രങ്ങളെയും അനായാസമായി അവതരിപ്പിച്ച് മുനി പ്രേക്ഷകരെ അമ്പരപ്പിച്ചു. തുടര്‍ന്ന് ഏറെ വിഖ്യാതമായ വാര്‍ണര്‍ ബ്രദേഴ്‌സ് മുനിയെ തേടിയെത്തി. അവരുമായി കരാറില്‍ ഒപ്പുവെയ്ക്കുന്നതിനു മുമ്പ് ചില വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. ‘എനിക്കു ബോധ്യമുള്ള സിനിമകളില്‍ മാത്രമെ ഞാനഭിനയിക്കൂ, സ്‌ക്രിപിറ്റ് നേരത്തെ ലഭിക്കണം, അതുവായിച്ച് പഠിച്ച് വിലയിരുത്തി മാത്രമേ ഞാന്‍ തീരുമാനമെടുക്കുകയുള്ളൂ. അത്തരത്തിലുള്ള അനുയോജ്യമായ പ്രൊജക്ടുകള്‍ കൊണ്ടുവരാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിനു കഴിയാതെ വന്നാല്‍ പകരം മറ്റൊരു പ്രൊജക്ട് കണ്ടെത്തി നിര്‍ദ്ദേശിക്കുവാന്‍ എനിക്കവകാശവും അധികാരവും ഉണ്ടായിരിക്കും.’ ഒടുവിലത്തെ വ്യവസ്ഥ സാധാരണ ഒരു നിര്‍മ്മാണക്കമ്പനിയും സമ്മതിക്കാറില്ല. പക്ഷേ വാര്‍ണര്‍ ബ്രദേഴ്‌സ് എന്ന വന്‍കിട  കമ്പനി അതിനു തയ്യാറായത് പോള്‍മുനിയുടെ പ്രാമുഖ്യവും പ്രസക്തിയും തിരിച്ചറിഞ്ഞതുകൊണ്ടാണ്. ടരമൃളമരല, കമാ മ ളൗഴശശേ്‌ല ളൃീാ മ രവമശി ഴമിഴ എന്നിവയായിരുന്നു പോള്‍മുനി-വാര്‍ണര്‍ ബ്രദേഴ്‌സ് കുട്ടൂകെട്ടിന്റെ പ്രഥമ സിനിമകള്‍.ഗാംഗ്സ്റ്റര്‍ പരമ്പരയില്‍ രെമൃളമരല ഒരു ക്ലാസിക് സിനിമയായി ഇന്നും• വിശേഷിപ്പിക്കപ്പെടുന്നു. കമാ മ ളൗഴശശേ്‌ല ലെ അഭിനയം രണ്ടാമതും മുനിക്ക് മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടികൊടുത്തിരുന്നു. തുടര്‍ന്ന് വാര്‍ണര്‍ ബ്രെദേഴ്‌സുമായി ചേര്‍ന്ന് ഠവല േെീൃ്യ ീള ഹീ്ശല ുമേെല്‌ലൃ എന്ന സിനിമയും മുനി ചെയ്തു. ആ സിനിമയും ഗംഭീരവിജയം നേടി പേള്‍ ബക്കിന്റെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ഠവല ഏീീറ ഋമൃവേ, ഠവല ഹശളല ീള ലാശഹല ്വീഹമ എന്നീ സിനിമകള്‍ കൂടി പോള്‍മുനിയുടെ അഭിനയത്തികവില്‍ പുറത്തിറങ്ങിയതോടെ പോള്‍മുനി ഐതിഹാസിക നടനായി മാറുകയായിരുന്നു.മെക്‌സിക്കോയുടെ വിമോചകന്റെ കഥ പറഞ്ഞ  ഖൗമൃല്വ ആീൃറലൃ ഠീംി, ആഹമരസ എൗൃ്യ, ഉൃ. ടീരൃമലേ,െ ചലഹഹശല എന്നിവയാണ് പിന്നീടുവന്ന പോള്‍മുനിയുടെ ചിത്രങ്ങള്‍. ആഹമരസ എൗൃ്യ മുനിക്കു മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.ജോര്‍ജ് വാഷിംഗ്ടണിന്റെ സുഹൃത്തും ജൂയിഷ് ബാങ്കറുമായ ഹേം സോളമന്റെ ജീവിതകഥ സിനിമയാക്കാനുള്ള ശ്രമം വാര്‍ണര്‍ ബ്രദേഴ്‌സ് ആരംഭിച്ചു. പോള്‍മുനിയാകും പ്രധാനവേഷം അവതരിപ്പിക്കുക എന്നും അവര്‍ പ്രഖ്യാപിച്ചു. പക്ഷേ മുനി അതു സ്വീകരിച്ചില്ല. എന്നാല്‍ മറ്റൊരു പ്രൊജക്ട് മുനി, വാര്‍ണര്‍ ബ്രദേഴ്‌സിനു മുന്നില്‍ വച്ചു. വിശ്വപ്രസിദ്ധ സംഗീത പ്രതിഭയായ ബിഥോവന്റെ ജീവിതം ആവിഷ്‌ക്കരിക്കുന്ന സിനിമ. ബിഥോവനെ അവതരിപ്പിക്കുന്നതിനായി പോള്‍മുനി ശ്രമവും തുടങ്ങി. പക്ഷേ വാര്‍ണര്‍ കമ്പനി അതു നിരാകരിച്ചു. അതോടെ അവരുമായുള്ള ബന്ധം ഉലഞ്ഞു. മുനി അവരുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ചെയ്തു.ഫ്രഞ്ച് പര്യവേഷകനായ പിയറി റാഡിസണ്‍ന്റെ കഥയെ ആസ്പദമാക്കിയെടുത്ത ഔറീെി’ െആമ്യ,സംഗീതാദ്ധ്യാപകനായി വേഷമിട്ട അ ീെിഴ ീേ ടലുലോയലൃ,ഠവല ഹമേെ മിഴൃ്യ ാമി എന്നിവയാണ് പോള്‍മുനി തുടര്‍ന്നഭിനയിച്ച സിനിമകള്‍ ഠവല ഹമേെ മിഴൃ്യ ാമി ഒരിക്കല്‍ കൂടി അദ്ദേഹത്തിനു മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിക്കൊടുത്തു.മൂന്നു പതിറ്റാണ്ടുകളായി ചലച്ചിത്രാഭിനയരംഗത്ത് വ്യാപരിച്ച പോള്‍മുനി കേവലം 23 സിനിമകളില്‍ മാത്രമാണഭിനയിച്ചത്. വിട്ടുവീഴ്ചകള്‍ക്കും അനുരഞ്ജനചര്‍ച്ചകള്‍ക്കും അദ്ദേഹം വഴങ്ങിയിരുന്നെങ്കില്‍ മുനി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമായിരുന്നു.ആത്മാനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും മുനി ആര്‍ജജിച്ചെടുത്ത അഭിനയത്തിന്റെ പ്രത്യയശാസ്ത്രസമീപനത്തില്‍ വെള്ളം ചേര്‍ക്കാതിരുന്ന അസാമാന്യ നാട്യപ്രതിഭയുടെ അഭിനയശൈലി എക്കാലവും മികച്ച പാഠപുസ്തകമായി മാറുകയായിരുന്നു. വാര്‍ണര്‍ ബ്രദേഴ്‌സുമായുള്ള കരാറുള്ളപ്പോള്‍ തന്നെ  ഇടവേളകളില്‍ ചില കമ്പനികളുമായുള്ള പ്രൊജക്ടുകളില്‍ ആക്ടിംഗ് ഡയറക്ടര്‍ എന്ന രീതിയില്‍ അദ്ദേഹം സഹായിക്കുമായിരുന്നു. ആ അവസരത്തില്‍ ഒരുഡയറക്ടര്‍ പോള്‍മുനിയെ സമീപിച്ചു. തന്റെ സിനിമയില്‍ അഭിനയിക്കണമെന്നും പ്രതിഫലം നാല് ഇരട്ടി നല്‍കുന്നതിനൊപ്പം ഒരു  ലംബോര്‍ഗിനി കാറും തരാമെന്ന് വാഗ്ദാനം ചെയ്തു. കഥയും കഥാപാത്രത്തെയും കുറിച്ച് ചോദിച്ചു മനസ്സിലാക്കിയ പോള്‍മുനി ഡയറക്ടറുടെ തോളത്തുതട്ടി വിടര്‍ന്ന ചിരിയോടെ പറഞ്ഞു, ”സുഹൃത്തേ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനോ, ഇത്രയും കനത്ത പ്രതിഫലം വാങ്ങാനോ പോള്‍മുനി വളര്‍ന്നിട്ടില്ല.”ചില ടെലിവിഷന്‍ പ്രോഗ്രാമുകളില്‍  പോള്‍മുനി അഭിനയിച്ചിരുന്നു. ഫോക്‌സ് ടെലിവിഷന്റെ വിഖ്യാതമായ പ്ലേ ഹൗസ് പരമ്പരയില്‍ പോള്‍മുനി ഒരേ സമയം അവതാരകനും അഭിനേതാവുമായി.ദി ലാസ്റ്റ് ക്ലിയര്‍ ചാന്‍സ്, മെസപ്പൊട്ടോമിയാ എന്നീ ടെലിവിഷന്‍ പ്രോഗ്രാമുകളിലും  മുനി സഹകരിച്ചു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ 53 മിനിട്ട് മാത്രം അഭിനയിച്ച തന്നെ, ആ പ്രോഗ്രാമില്‍ 105 മിനിറ്റ് താന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് മുനിയെ അമ്പരിപ്പിച്ചു. അതോടെ ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത് പോള്‍മുനി നിര്‍ത്തിവച്ചു.അഭിനയം; മുനിയുടെ കാഴ്ചപ്പാടുകള്‍* ഒരു അഭിനേതാവിനോട് മൂന്നുനാലു വരകള്‍ വരിച്ചിട്ട് ഈ പരിധിക്കുള്ളില്‍ നിന്നു നിയന്ത്രിത ചലനത്തോടെ അഭിനയിക്കണമെന്നു പറഞ്ഞാല്‍ യഥാര്‍ത്ഥ നടന് ശ്വാസം മുട്ടും. ഈ വിലക്കുകള്‍ പൊട്ടിച്ചെറിയുന്ന ഒരു നടനു മാത്രമേ അഭിനയത്തെ ഒരു കലയാക്കി മാറ്റാനാകൂ.* ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, കഥാപാത്രങ്ങളെയും സംഭാഷണങ്ങള്‍ വരെയും മരണംവരെ അഭിനയിക്കാനാഗ്രഹിക്കുന്ന ഒരു നടനും ഒരു ഭാവചലനം പോലും ആവര്‍ത്തിക്കരുത്.* സാങ്കേതികതയുടെ അതിപ്രസരം നടനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. സിനിമയുടെ സാങ്കേതികതകളെക്കുറിച്ചോ വിവിധതരം ഷോട്ടുകളെക്കുറിച്ചോ ചിന്തിക്കാതിരിക്കുക, നിങ്ങള്‍ ഒരു കഥാപാത്രമായി നില്‍ക്കുന്ന സമയത്തെങ്കിലും വിവിധതരം ഷോട്ടുകളെക്കുറിച്ചോ ചിന്തിക്കാതിരിക്കുക. നിങ്ങള്‍ ഒരു കഥാപാത്രമായി നില്‍ക്കുന്ന സമയത്തെങ്കിലും.* സിനിമയില്‍ നടന്റെ വിജയം ഒരിക്കലും പൂര്‍ണമല്ല. മനുഷ്യനു പകരം ലെന്‍സിനെ നോക്കി സംസാരിക്കുന്ന ഒരു നടനു യഥാര്‍ത്ഥ വികാരമുള്‍ക്കൊള്ളാനാകില്ല. തന്റെ മുന്നില്‍ ക്യാമറ ഇല്ലെന്നു പൂര്‍ണമായി വിശ്വസിച്ചാല്‍ നടന്‍ വിജയിച്ചു.* ഒരു നടന്റെ പ്രശ്‌നം അവന്റെ കൈകളാണ്. നടന്മാര്‍ പലരും രംഗത്തെത്തുമ്പോള്‍ കൈകള്‍ പാന്റിന്റെ പോക്കറ്റിലിടുകയോ കസേരയിലോ മേശയിലോ പിടിച്ചുകൊണ്ടോ നില്‍ക്കും. ചിലര്‍ കൈയ്യിലെന്തെങ്കിലും പിടിക്കും. മിക്ക നടന്‍മാര്‍ക്കും കൈകളിലെന്തെങ്കിലും ഇല്ലെങ്കില്‍ അഭിനയം വരിക ബുദ്ധിമുട്ടാണ്. നാം വീട്ടിലായിരിക്കുമ്പോള്‍ കയ്യിലെന്തെങ്കിലും പിടിക്കുമോ? അപ്പോള്‍ കൈകള്‍ നമുക്കു പ്രശ്‌നമാണോ? കഥാപാത്രമായി മാറി കഴിഞ്ഞാല്‍ കൈകള്‍ നമുക്കൊരു പ്രശ്‌നമാവില്ല. ഇക്കാര്യത്തില്‍ സംവിധായകര്‍ അഭിനേതാക്കളെ ശാസിക്കരുത്.കൈകള്‍ സ്വാഭാവികമായിത്തന്നെ സ്വതന്ത്രമാകട്ടെ.* അഭിനേത്രക്കളുടെ സംഭാഷണ ശബ്ദങ്ങള്‍ സ്വഭാവികമാകണം. അഭിനയിക്കുന്നതിനു മുമ്പ് സാധാരണവും അഭിനയിച്ചു തുടങ്ങുമ്പോള്‍ അസാധാരണവുമാകരുത്. ശബ്ദത്തില്‍ കൃത്രിമത്വം വരുത്തരുത്.* അഭിനയത്തിനു ശേഷം വരുന്ന അഭിനന്ദനങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുക, കുറ്റം പറച്ചിലിനും. ഒരു നടന്റെ അല്ലെങ്കില്‍ നടിയുടെ പോരായ്മകള്‍ മനസ്സിലാക്കുവാനും പരിഹരിക്കാനും ആ നടനോ നടിക്കോ മാത്രമേ കഴിയൂ.* പുരസ്‌കാരങ്ങളെ കഴിവതും ഉപേക്ഷിക്കുക. അതു അഭിനേതാക്കളെ മാനസിക സമ്മര്‍ദ്ദത്തിനു കാരണമാക്കും.* കഴിയുമെങ്കില്‍ ഒരു നടന്‍ ഒരു സഹൃദയയെ വിവാഹം ചെയ്യുക. നടിയും ഒരു കലാകാരനെ ജീവിതപങ്കാളിയാക്കുക.* ഒരു നടന്റെ കൈമുതല്‍ ബുദ്ധിയും ഭാവനയുമാണ്. അതില്‍ പക്ഷേ ഭാവനയ്ക്ക് മുന്‍തൂക്കം കൊടുക്കണം. പഠിപ്പ് ഒരു പ്രശ്‌നമേയല്ല. കൊടും ദാരിദ്ര്യത്തില്‍ നിന്ന് അഭിനയം കൊണ്ടുമാത്രം കോടീശ്വരനായി ഉയര്‍ന്ന പോള്‍മുനി 1967 ആഗസ്റ്റ് 25 ന് ഹൃദ്രോഗ ബാധിതനായി 72-ാം വയസ്സില്‍ കാലത്തിന്റെ യവനിക്കപ്പുറത്തേത് മണ്‍മറഞ്ഞു.യൂറോപ്യന്‍ സിനിമയിലെ ഒരു യുഗാന്ത്യമായിരുന്നു അത്.

You must be logged in to post a comment Login