ദീപികയോട് രണ്‍വീറിന് ഇത്രയും സ്‌നേഹമോ; ബാംഗ്ലൂര്‍ റിസപ്ഷനില്‍ ദീപികയുടെ സാരി നേരയാക്കി രണ്‍വീര്‍(ചിത്രങ്ങള്‍, വീഡിയോ)

ബാംഗ്ലൂര്‍: ബ്ലാക്ക് രോഹിത് ബാല്‍ ഷെര്‍വാണി ധരിച്ച് രണ്‍വീറും ഗോള്‍ഡന്‍ കളര്‍ സാരി ഉടുത്ത്, നെറുകയില്‍ നീളത്തില്‍ സിന്ദൂര രേഖ ചാര്‍ത്തി, കഴുത്തില്‍ വലിയ പച്ച കല്ലു പതിപ്പിച്ച മാലയണിഞ്ഞ് ദീപികയും കൈകള്‍ കോര്‍ത്ത് പിടിച്ചാണ് ബാംഗ്ലൂരിലെ ദി ലീലാ പാലസിലേക്ക് എത്തിയത്. ദീപികയുടെ ജന്മനാടായ ബംഗ്ലൂരില്‍ വെച്ച് വിവാഹ റസപ്ഷന്‍ നടത്തണമെന്നത് ഇരുവുടെയും സ്വപ്‌നമായിരുന്നു.

വിവാഹ വേദിയിലേക്ക് എത്തിയ ദീപികയുടെ സാരി നേരെയാക്കുന്ന രണ്‍വീര്‍ ഏവരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ രണ്‍വീര്‍ നീ നല്ലൊരു ഭര്‍ത്താവായിരിക്കും’ എന്നാണ് ഈ വീഡിയോയ്ക്ക് ആളുകള്‍ കമന്റ് ചെയ്തത്.

Embedded video

AB | Ladkewale @Abhisingh183

“Did you select these flowers?”

*nods*

“Kya baat hai!”

496 people are talking about this

ദി ലീലാ പാലസിലെ റിസപ്ഷന്‍ അലങ്കാരമെല്ലാം ദീപികയുടെ ഐഡിയ ആയിരുന്നു. വേദിയലങ്കരിക്കാനായി വെച്ചിരുന്ന അതി മനോഹരമായ ചുവന്ന റോസാപ്പൂക്കളും ദീപികയുടെ സെലക്ഷനാണെന്ന് അറിഞ്ഞ രണ്‍വീര്‍ അപ്പോള്‍ തന്നെ ദീപികയെ പുകഴ്തുകയും ചെയ്തു. ബാംഗ്ലൂരിലെ വിവാഹ വിരുന്ന് ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login